അമിതാഭ് ബച്ചന്‍-ആമിര്‍ഖാര്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിള്‍ റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം ചോര്‍ത്തി അപ്ലോഡ് ചെയ്തിരിക്കുന്നത്. സൈറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം സര്‍ക്കാരും തമിള്‍ റോക്കേഴ്‌സ് അപ്ലോഡ് ചെയ്തിരുന്നു. ആമിര്‍ഖാന്‍-അമിതാഭ് ബച്ചന്‍ ചിത്രം ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണങ്ങളുമായാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിലെ വമ്പന്‍ താര നിരതന്നെയാണ് പ്രേക്ഷകരെ ക്ഷണിക്കുന്നത്. മാത്രമല്ല ആമിര്‍ഖാന്റെ അടുത്ത കാലത്തെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു താനും. ദംഗലിന് പുറമെ സീക്രട്ട് സൂപ്പര്‍സ്റ്റാറാണ് ആമിറിന്റെ അവസാനം റിലീസായ ചിത്രം. രണ്ടും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്നു. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ സാന്നിധ്യമാണ് മറ്റൊന്ന്.
വിജയ് കൃഷ്ണ ആചാര്യയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കത്രീന കൈഫ്, ദംഗല്‍ ഫെയിം ഫാത്തിമ സന ഷൈഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.