‘തഗ് ലൈഫ്’ എത്തുന്നു… കാസ്റ്റിങ്ങിലേക്ക് യുവ താരങ്ങളെ ആവശ്യം…

മലയാളത്തിലെ ചെറുപ്പക്കാര്‍ക്കായ് നിരവധി സിനിമാ അവസരങ്ങളാണ് ഇപ്പോളെത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ പേരും കാസ്റ്റിങ്ങ് കോള്‍ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് തഗ്ഗ് ലൈഫ് എന്ന ചിത്രം. നവാഗത സംവിധായകനും പ്രശസ്ത സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ശിഷ്യനുമായ അരുണ്‍ വര്‍മ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മാണിക്യമലരായ പൂവി എന്ന വൈറല്‍ ഗാനത്തിലൂടെ ശ്രദ്ധേയനായ ആകാശ് ജോണ്‍ കെന്നഡി ആണ് തിരക്കഥ നിര്‍വഹിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫ്രീക് പെണ്ണെ എന്ന ഗാനം എഴുതി പാടി ശ്രദ്ധേയനായ സത്യജിത്തും ഒപ്പം യൂട്യൂബ് വൈറല്‍ ആയ ട്രിബ്യുട് ടു കലാഭവന്‍ മണി ഗാനം നിര്‍മിച്ച ബ്ലെസ്സ്‌ലീ യും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അതോടൊപ്പം ബോളിവുഡ് റാപ്പര്‍ റഫ്താറിനും നായകന്‍ വരുണ്‍ ധവാനുമൊപ്പം റാപ് ഗാനം ആലപിച്ച മല്ലു റാപ്പര്‍ ഫെജോ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ നിര്‍മിക്കുന്നത്. ചിത്രീകരണത്തിന് മുന്‍പ് തന്നെ സിനിമയിലെ ഏഴു ഗാനങ്ങള്‍ മ്യൂസിക് 247 എന്ന പ്രമുഖ മ്യൂസിക് കമ്പനി വാങ്ങിയിരിക്കുന്നു. ഡിസംബര്‍ 21ാം തീയതി ചിത്രീകരണം ആരംഭിക്കുന്ന തഗ് ലൈഫ് സിനിമയുടെ ഓഡിഷന്‍ ഉടനെ ഉണ്ടാവുന്നതാണ്.

പോസ്റ്റര്‍ കാണാം…