പൊടിപാറിച്ച് തൃശ്ശൂര്‍ പൂരം

','

' ); } ?>

പൂഴിക്കടകന്‍ എന്ന ചിത്രത്തിലെ കാമിയോ റോളിന് ശേഷം ജയസൂര്യ നായകനായെത്തിയ ചിത്രമാണ് തൃശ്ശൂര്‍ പൂരം. രാജേഷ് മോഹനന്റെ സംവിധാനത്തില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ഒരു തമിഴ് ഗ്യാങ്സ്റ്റര്‍ ചിത്രവുമായി സാമ്യം തോന്നിക്കുമെങ്കിലും തൃശ്ശൂരിന്റെ മലയാളച്ചേരുവകള്‍ കൊണ്ട് സമ്പന്നമാണ് തൃശ്ശൂര്‍ പൂരം.

ഒരു ശരാശരി മലയാളി എന്ന നിലയില്‍ തൃശ്ശൂര്‍ എന്ന നാടിനെക്കുറിച്ചും അവിടത്തെ പൂരത്തേക്കുറിച്ചും നമുക്കെല്ലാം തന്നെ പരിചയമാണ്. എന്നാല്‍ തൃശ്ശൂരിന്റെ തന്റെ ചേരികളിലുള്ള അതിന്റെ ഗുണ്ടായിസങ്ങള്‍ എടുത്തുകാട്ടുന്ന മറ്റൊരു വശത്തേക്കുറിച്ച് നമുക്ക് തീരെ അറിയില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് തൃശ്ശൂര്‍ പൂരം എന്ന ചിത്രമൊരുക്കിയിരിക്കുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ ചില നിര്‍ണായക സാഹചര്യങ്ങളില്‍പെട്ട് ഒരു ഗ്യാങ്സ്റ്ററായി വളര്‍ന്ന് വരുന്ന ഗിരിയെ ചുറ്റുപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. തന്റെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ജീവന്‍ വരെ വെടിയാന്‍ തയ്യാറാകുന്ന പുള്ള് ഗിരിയുടെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളിലൂടെയാണ് തൃശ്ശൂര്‍ പൂരം എന്ന ചിത്രം കടന്നുപോകുന്നത്.

തമിഴ് നടി സ്വാതി റെഡ്ഡി, ബിഗ്‌ബോസ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സാബുമോന്‍, മുരുകന്‍ മാര്‍ട്ടിന്‍, മണിക്കുട്ടന്‍ എന്നിവരുടെ വ്യത്യസ്ഥ വേഷങ്ങളും ചിത്രത്തിലൂടെ കാണാം. സ്ഥിരം വേഷങ്ങളില്‍ നിലവാരം പുലര്‍ത്തുന്ന ഇന്ദ്രന്‍സിന്റെ ഒരു നല്ല റോളും തൃശ്ശൂര്‍ പൂരത്തില്‍ കാണാം.

ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒരു ഗാനമാണ് സഖിയേ എന്ന പ്രണയഗാനം. ചിത്രത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുവരാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. ദിലീപ് സുബ്ബരായന്‍, രവി വര്‍മന്‍, മാഫിയ ശശി എന്നിവരുടെ ഫൈറ്റ് സീക്വന്‍സുകള്‍ ചിത്രത്തിന് നല്ല കൊഴുപ്പ് നല്‍കിയിട്ടുണ്ട്. തിരക്കഥയിലെ ചില പോരായ്മകളൊഴിവാക്കിയാല്‍ ഒരു ക്രിസ്മസ് എന്റര്‍റ്റെയ്‌നറായി ആസ്വദിക്കാന്‍ പറ്റിയ ചിത്രമാണ് തൃശ്ശൂര്‍ പൂരം. എല്ലാവര്‍ക്കും ഒരു നല്ല ക്രിസ്മസ് തന്നെ നേരുന്നു..