“അധികാരം നിലനിര്‍ത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ നടന്നു, തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലല്ല നടന്നത്”; വിനയൻ

','

' ); } ?>

കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ജനാധിപത്യരീതിയിലല്ല നടന്നതെന്നാരോപിച്ച് സംവിധായകൻ വിനയൻ. വോട്ടില്ലാത്ത ഫെഫ്കയുടേയും അമ്മയുടേയും അംഗങ്ങൾ വോട്ടിങ് ഹാളില്‍ പ്രവേശിച്ചുവെന്നടക്കമുളള ഗുരുതര ആരോപണങ്ങളാണ് വിനയന്‍ ഉന്നയിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനങ്ങൾ.

“നിര്‍മാതാക്കളുടെ സംഘടന സ്വന്തം വ്യക്തിത്വത്തെ ചില സംഘടനകള്‍ക്കു മുന്നില്‍ അടിയറ വെക്കുന്നു. പൊതുയോഗത്തില്‍ സാന്ദ്രാ തോമസിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ എഴുന്നേറ്റ ഒരു ഭാരവാഹിയെ അധ്യക്ഷന്‍ പിന്തിരിപ്പിച്ചത് നന്നായി ഇല്ലെങ്കില്‍ അതൊരു കൗരവസദസ്സായി മാറിയേനെ. ഇന്നലത്തെ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ജനാധിപത്യ പരമല്ലായിരുന്നു എന്നതാണ് സത്യം.. കാഴ്ചയില്‍ ജനാധിപത്യ പരമെന്നു തോന്നുമെങ്കിലും. അധികാരം നിലനിര്‍ത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ ഇന്നലെയും നടന്നു. എന്റെ നോമിനേഷന്‍ സെക്കന്‍ഡ് ചെയ്ത ഒരു ചെറുപ്പക്കാരനു പോലും വോട്ടു ചെയ്യാന്‍ കഴിയാഞ്ഞതിനു കാരണം ഇത്തരം ചില നീക്കങ്ങളാണന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങളാണ് അധികാരത്തിലിരിക്കുന്നത്. ഇനിയും ഞങ്ങളു തന്നെ ആണ് അധികാരത്തില്‍ വരുന്നതെന്ന ഭീഷണി നടത്തിയുള്ള വോട്ടു പിടുത്തം ഒരിക്കലും ജനാധിപത്യപരമായ തിരഞ്ഞെടപ്പ് ആവില്ല”. വിനയൻ പറഞ്ഞു

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. ബി രാകേഷ് പ്രസിഡന്റായും, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. ഹാ സുബൈറാണ് ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചിരിക്കുന്നത്.

വൈസ് പ്രസിഡൻ്റ്-സന്ദീപ് സേനൻ,സോഫിയ പോൾ. ജോയിൻ്റ് സെക്രട്ടറി-ആൽവിൻ ആന്റണി,ഹംസ എം എം. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ- .വൈശാഖ് സുബ്രഹ്മണ്യം.ജി സുരേഷ് കുമാർ. കൃഷ്ണകുമാർ എൻ. ഷേർഗ സന്ദീപ്. ഔസേപ്പച്ചൻ. സന്തോഷ് പവിത്രം. ഫിലിപ്പ് എം സി. രമേഷ് കുമാർ കെ ജി. സിയാദ് കോക്കർ. സുബ്രഹ്മണ്യം എസ് എസ് ടി. ഏബ്രാഹം മാത്യു. മുകേഷ് ആർ മേത്ത. തോമസ്സ് മാത്യു. ജോബി ജോർജ്ജ്. എണ്ണിനങ്ങനെയാണ് മറ്റു തിരഞ്ഞെടുപ്പ് ഫലം.

കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്നലെ എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ വെച്ചാണ് നടന്നത്. രാകേഷ്- ലിസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു പാനൽ രൂപീകൃതമായിരുന്നു. രാകേഷും ലിസ്റ്റിനും ഉൾപ്പെട്ട നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത വിമർശനം ഉയർത്തി രംഗത്തെത്തിയ സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു മത്സരിച്ചെങ്കിലും ജയിച്ചില്ല.

182 വോട്ടു നേടിയാണ് രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മത്സരിച്ച സജി നന്ത്യാട്ടിന് 75 വോട്ടുകളാണ് ലഭിച്ചത്. 257 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ സ്റ്റീഫന് ലഭിച്ചത് 128 വോട്ടുകളാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ എതിർ സ്ഥാനാർഥികളായി മത്സരിച്ച സംവിധായകൻ വിനയന് 87 വോട്ടും കല്ലിയൂർ ശശിക്ക് 25മാണ് ലഭിച്ചത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര 110 വോട്ടുകൾ മാത്രം നേടി. നിർമാതാവ് ജി സുരേഷ് കുമാർ 201 വോട്ടുകൾ നേടി എക്സിക്യൂട്ടി കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.