ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ പുരസ്‌കാരം: പ്രമുഖ സിനിമാ കലാസംവിധായകൻ തോട്ടാതരണിക്ക്

','

' ); } ?>

ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ പുരസ്കാരത്തിനർഹനായി പ്രമുഖ സിനിമാ കലാസംവിധായകൻ തോട്ടാതരണി. വ്യാഴാഴ്ച ചെന്നൈയിലെ അലയൻസ് ഫ്രാൻസൈസിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് അംബാസഡർ തിയറി മാത്യു തരണിക്ക് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ സാംസ്കാരിക പൈതൃകം ആഗോളതലത്തിൽ അവതരിപ്പിച്ചതിനുള്ള അംഗീകാരമായാണ് തോട്ടാതരണിക്ക് പുരസ്കാരം നൽകുന്നതെന്ന് ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

കലാസാഹിത്യ മേഖലകളിലെ മികച്ചസംഭാവനകൾമാനിച്ച് നൽകിവരുന്ന പുരസ്കാരം ഫ്രാൻസിന്റെ ഉന്നതമായ സാംസ്കാരിക അംഗീകാരങ്ങളിൽ ഒന്നാണ്. തമിഴ്, മലയാളം കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നൂറോളം സിനിമകൾക്ക് തോട്ടാതരണി കലാസംവിധായകനായിട്ടുണ്ട്. മലയാളത്തിൽ അഭിമന്യു, മിസ്റ്റർ ബട്ട്‌ലർ തുടങ്ങിയ സിനിമകളുടെയും തമിഴിൽ നായകൻ, ദളപതി, റോജ, അപൂർവ സഹോദരങ്ങൾ, അഞ്ജലി തുടങ്ങിയ ചിത്രങ്ങളുടെയും കലാസംവിധായകനായിരുന്നു. നേരത്തെ ശിവാജി ഗണേശൻ, കമൽഹാസൻ, സത്യജിത് റേ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയവർക്ക് ഷെവലിയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തോട്ടാതരണിയെ അഭിനന്ദിച്ചു.