അഹാനയുടെ ‘തോന്നല്’ നിമിഷങ്ങള്‍ കൊണ്ട് ട്രെന്റിംഗില്‍

സംവിധായികയായി അഹാന കൃഷ്ണ അരങ്ങേറ്റം കുറിച്ചു. ‘തോന്നല്’. നടി അഹാന കൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കല്‍ വീഡിയോ ‘തോന്നല്’ ആണ് പുറത്തിറങ്ങിയത് . അഹാനയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. ഷര്‍ഫുവിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സം?ഗീതം നല്‍കിയിരിക്കുന്നത്. ഹനിയ നഫീസയാണ് ആലാപനം. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് അഹാന എത്തുന്നത്. മറന്നിടാത്ത കൊതികളാണ് ഓര്‍മ്മകള്‍, കിനിഞ്ഞിടുന്നു നെഞ്ചിലാ സ്വാദുകള്‍ തുടങ്ങീ ബാല്യകാലത്തിലേയ്ക്കും രുചി ഓര്‍മ്മകളിലേയ്ക്കും ആല്‍ബം പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നുണ്ട്. മ്യൂസിക്കല്‍ ആല്‍ബം ഇറങ്ങി മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്റിംഗില്‍ എത്തി. സോഷ്യല്‍മീഡിയയിലൂടെയും നിരവധി പേര്‍ പാട്ട് പങ്കുവെച്ചിട്ടുണ്ട്. താരങ്ങളും അഹാനയ്ക്ക് ആശംസകളുമായെത്തി. തെന്നല്‍ അഭിലാഷ്, ഫാഹിം സഫര്‍, അമിത് മോഹന്‍ രാജേശ്വരി, ഫര്‍ഹ ഫത്താഹുദ്ധീന്‍, രോഹന്‍ പറക്കാട് തുടങ്ങിയവരാണ് അഭിനേതാക്കള്‍. നിമിഷ് രവിയാണ് ഛായാഗ്രഹണം. ദ െ്രെടബ് കണ്‍സെപ്റ്റ്‌സാണ് നിര്‍മ്മാണം. പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നാന്‍സി റാണി, അടി എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ ചിത്രങ്ങള്‍.

2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. ധ1പ മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 1995 ഒക്ടോബര്‍ 13ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളാണ്. തിരുവനന്തപുരത്തെ ഹോളി എയ്ഞ്ചല്‍സ് ഐ.എസ്.സി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി.