
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ ഏറ്റവും പുതിയ ലൊക്കേഷൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സത്യൻ അന്തിക്കാടിന്റെ പുറകിൽ രസകരമായ മുഖഭാവത്തോടെയുള്ള മോഹൻലാലിന്റെ ചിത്രം ആരാധകരുടെ മനസ് കവർന്നിരിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് 42 ദിവസം പിന്നിട്ടിരിക്കുന്നതിനിടയിലാണ് പുതിയ ചിത്രം പുറത്ത് വന്നത്. ‘സെറ്റിലെ ഈ വൈബ് തിയേറ്ററിലും കാണാനാകട്ടെ’ എന്നാശംസയോടെയാണ് ആരാധകർ ചിത്രത്തെ സ്വാഗതം ചെയ്യുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആരാധകർ ആവേഷ്ടഹോടെയാണ് സ്വീകരിക്കാറ്.
സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമയാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ സംരംഭം കൂടിയാണിത്. 2015-ൽ പുറത്തിറങ്ങിയ എന്നും എപ്പോഴുമാണ് രണ്ടുപേരും ഒരുമിച്ചെത്തിയ അവസാന ചിത്രം. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ്. മറ്റൊരു മകൻ അനൂപ് സത്യൻ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് അനു മൂത്തേടത്തും, സംഗീതം ഒരുക്കുന്നത് ജസ്റ്റിന് പ്രഭാകരനുമാണ്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്