“ഇത്രയും സന്തോഷത്തോടെ ഒരാളെ പറ്റി പരാതി പറയുന്ന ഒരാളെ ആദ്യമായി കാണുകയാണ്”; റിനി ആൻ ജോർജിനെ പരിഹസിച്ച് സംവിധായിക ഐഷ സുൽത്താന

','

' ); } ?>

യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ച് സംവിധായിക ഐഷ സുൽത്താന.
റിൻ ആൻ മാധ്യമ ചർച്ചയിൽ ഇരിക്കുന്ന സ്ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ട് ഇത്രയും സന്തോഷത്തോടെ ഒരാളെപ്പറ്റി പരാതി പറയുന്ന യുവനടിയെ കാണുന്നത് ആദ്യമാണെന്നായിരുന്നു ഐഷയുടെ പ്രതികരണം.

“ഞാൻ ആദ്യമായിട്ടാണ് ഇത്രയും സന്തോഷത്തോടെ ഒരാളെ പറ്റി പരാതി പറയുന്ന ഒരു യുവനടിയെ കാണുന്നത്. ഞാനും ഈ യുവ നടിയെ സന്തോഷത്തോടെ അഭിനന്ദിക്കുന്നു…ഇങ്ങനെയായിരിക്കണം യുവ നടികൾ.”-ഐഷ സുൽത്താനയുടെ വാക്കുകൾ

അതേസമയം യുവ നേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്കു ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് റിനി ആൻ വെളിപ്പെടുത്തിയിരുന്നു. സൈബർ ആക്രമണം ഉണ്ടാകുന്നുവെന്ന് അറിഞ്ഞാണ് വെളിപ്പെടുത്തൽ നടത്തിയത്. താൻ ആരോപണം ഉന്നയിച്ച വ്യക്‌തിയുടെ ഭാഗത്തു നിന്നാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഭാഗത്താണ് ശരി. സൈബർ ആക്രമണം കാരണം പിന്മാറില്ല. സത്യം കാലം തെളിയിക്കുമെന്നും റിനി ആൻ ജോർജ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് റിനി ആൻ കൗമുദി ടീവിക്ക് നൽകിയ അഭിമുഖത്തിൽ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്. അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും, മോശമായി അപ്രോച്ചുകള്‍ നടത്തിയെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.മൂന്നര വര്‍ഷം മുമ്പ് സാമൂഹികമാധ്യമ അക്കൗണ്ട് വഴിയാണ് ഇരുവരും പരിചയം തുടങ്ങിയത്. പിന്നീട് യുവ നേതാവ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അതുവഴിയും ടെലിഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയും എല്ലാം പല മോശം സന്ദേശങ്ങളും അയക്കുകയും മോശമായി അപ്രോച്ച് ചെയ്യുകയും ചെയ്തു. നടി പലതവണ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും വിലക്കിയിട്ടും ഒരു സുഹൃത്ത് എന്ന നിലയില്‍ ഉപദേശിച്ചിട്ടും മാറ്റമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന സന്ദേശം വന്നത്. വെളിപ്പെടുത്തലിന് പിന്നാലെ നടിയുടെ അഭിമുഖം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.