” പ്രമുഖരുടെ കണക്ക് കൂട്ടലുകൾ തെറ്റിയതോടെ കലിയടങ്ങാൻ വേണ്ടി ചെയ്യുന്നതാണിത്”; ശ്വേതാ മേനോനും കുക്കു പരമേശ്വരനും പിന്തുണയുമായി മാലാ പാർവതി

','

' ); } ?>

നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനുമെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് മാലാ പാർവതി. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികളെന്നും മാലാ പാർവതി പറഞ്ഞു.കൂടാതെ ശ്വേതാ മേനോനും നേരത്തേ ആരോപണം നേരിട്ട കുക്കു പരമേശ്വരനും ഈ ​ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.

“ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു. ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതുസമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം, ഈ അധികാര വടംവലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. മാലാ പാർവതി പറഞ്ഞു.

അമ്മ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ മോഹൻലാൽ മാറിയതോടെ, ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം. മാലാ പാർവതി കൂട്ടിച്ചേർത്തു.