ബിബിന്‍ ജോര്‍ജ്, ധര്മജന് ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന് എന്നിവര്‍ പ്രധാനന കഥാപാത്രങ്ങളാകുന്ന തിരിമാലിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. മുഴുനീള കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍പെടുന്ന സിനിമയാണിത്.
നേപ്പാളിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍. സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് നിര്‍മിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.സുഗീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായിരുന്നു ശിക്കാരി ശംഭു.കുഞ്ചാക്കോ ബോബന്,ശിവദ,വിഷ്ണു ഉണ്ണി കൃഷ്ണന്,ഹരീഷ് കാണാന്‍ എന്നിവരായിരുന്നു ചിത്രച്ചില് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.നിഷാദ് കോയയായിരുന്നു ചിത്രച്ചിന്റെ റൈറ്റര്‍.ഫൈസല്‍ അലി ആയിരുന്നു ഛായഗ്രഹണം.
റാഫി-മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജീവ് ഷെട്ടി. ഷാഫിയുടെ ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയില്‍ ചീഫ് അസോസിയേറ്റായിരുന്നു. ആ സമയത്താണ് ബോംബ് കഥയിലെ നായകനായ ബിബിന്‍ ജോര്‍ജിനെ രാജീവ് പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദത്തില്‍ നിന്നാണ് ഈ സിനിമയിലേക്ക് ബിബിന്‍ എത്തിയത്. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ലിച്ചിയാണ് നായിക.ഛായാഗ്രഹണം ഫൈസല്‍ അലി സംഗീതം ബിജിബാല്‍,&ിയുെ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഷാദ് കാസര്‍ഗോഡ്,പ്രോജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിങ് സാജന്.കല അഖില്‍ രാജ്, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന് മേക്കപ്പ് റോണെക്സ് സേവ്യര്‍,പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തല., സ്റ്റില്‍സ് ഷിജാസ് അബ്ബാസ്,ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്,പി ആര് ഒ മഞ്ജു ഗോപിനാഥ്.