“ആ സിനിമയുടെ കാര്യത്തിൽ തെറ്റ് പറ്റിപ്പോയി, ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല”; ഫഹദ് ഫാസിൽ

','

' ); } ?>

സിനിമയുടെ പേരെടുത്ത് പറയാതെ പുഷ്പ 2 വിലെ അഭിനയത്തെ കുറിച്ച് പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ. ആ സിനിമയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിപോയെന്നാണ് താരത്തിന്റെ പ്രതികരണം. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.

‘കഥാപാത്രത്തിന്‍റെ ധാര്‍മിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വന്ന ഒരു സിനിമയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലെങ്കില്‍ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉള്‍ക്കൊണ്ട് അങ്ങ് പോകണം”. ഫഹദ് ഫാസിൽ പറഞ്ഞു.

ആവേശം, വേട്ടയ്യൻ, ബൊഗൈൻവില്ല, പുഷപ 2 തുടങ്ങിയ ചിത്രങ്ങളാണ് കഴിഞ്ഞ വർഷം ഫഹദിന്റേതായി പുറത്തിറങ്ങിയിരുന്നത്. പുഷ്പ ഒഴികെയുള്ള മറ്റു സിനിമകളെ കുറിച്ചെല്ലാം ഫഹദ് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. പുഷയിലെ തന്റെ വേഷം ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിൽ അത്ര മികച്ച ആയിരിക്കില്ലെന്ന് നേരത്തെ ഫഹദ് സൂചിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചിത്രം പുഷ്പയാണെന്ന് ആരാധകർ പറയുന്നത്.

സിനിമാപ്രേമികൾ ഒന്നാക്കെ ആവേശത്തോടെ കൊണ്ടാടിയ ചിത്രമായിരുന്നു അല്ലു അർജുൻ നായകനെത്തിയ പുഷ്പ. സിനിമയുടെ ആരവം ഇങ്ങ് കേരളത്തിലും ഉണ്ടായിരുന്നു, സിനിമയുടെ ആദ്യ ഭാഗത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനം ഉണ്ടാക്കിയ ഓളം രണ്ടാം ഭാഗത്തിൽ പ്രതീക്ഷിച്ചവരെ നിരാശരാക്കിയായിരുന്നു . ഒന്നാം ഭാഗത്തിൽ ഫഹദിന് വലിയ ബിൽഡ് അപ്പ് നൽകി അവസാനിപ്പിച്ചെങ്കിലും രണ്ടാം ഭാഗത്തിൽ കോമാളിയാക്കി എന്നായിരുന്നു പ്രധാനമായി വന്ന വിമർശനം.

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. മികച്ച കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗവും 1000 കോടിക്ക് മുകളിൽ നേടിയിരുന്നു. സിനിമയുടെ മൂന്നാം ഭാഗവും ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയുടെ കഥയ്ക്കും കഥാപാത്രസൃഷ്ടിക്കും അവതരണത്തിനുമെല്ലാം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.