“കഠിനാധ്വാനം ചെയ്യാതെ തന്നെ അവസരങ്ങള്‍ ലഭിക്കുന്നവരുണ്ട്, അതേ അവസരം ലഭിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നവരുമുണ്ട്”; വാമിഖ ​ഗബ്ബി

','

' ); } ?>

പുതു മുഖ താരങ്ങളെ വെച്ച് എഫേര്‍ട്ട് എടുക്കാന്‍ ആളുകള്‍ മടിക്കുന്നുവെന്നും, കൂടുതല്‍ ജനപ്രീതിയുള്ള അഭിനേതാക്കളുടെ കൂടെ സുരക്ഷിതമായി നീങ്ങാനാണ് സംവിധായകർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി നടി വാമിഖ ​ഗബ്ബി. ഫിലിം ഫെയർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഏതെങ്കിലും ഓഡിഷനിൽ പങ്കെടുത്തപ്പോൾ പ്രിവ്യലേജുള്ള ഒരാൾക്ക് അവസരം കൂടുതൽ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

“ഇത് പുതിയ കാര്യമൊന്നുമല്ല.വളരെക്കാലമായി ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു. യുവ അഭിനേതാക്കളിലും പുതിയ അഭിനേതാക്കളിലുമൊക്കെ ഒരു എഫേര്‍ട്ട് എടുക്കാന്‍ ആളുകള്‍ മടിക്കുന്നു. കൂടുതല്‍ ജനപ്രീതിയുള്ള അല്ലെങ്കില്‍ അറിയപ്പെടുന്ന മറ്റൊരു അഭിനേതാവിന്റെ കൂടെ സുരക്ഷിതമായ വഴിയിലൂടെ പോകാനാണ് അവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. ചിലര്‍ക്ക് കഠിനാധ്വാനം ചെയ്യാതെ തന്നെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. അതേ അവസരങ്ങള്‍ ലഭിക്കാന്‍ ചിലര്‍ക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നിരുന്നാലും, പുതിയ പ്രതിഭകളില്‍ വിശ്വാസം അര്‍പ്പിക്കുന്ന സംവിധായകരുമുണ്ട്. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, മാഡോക്ക് തുടങ്ങിയ ആളുകള്‍ പുതിയ അഭിനേതാക്കളെയും അവരുടെ ടാലന്റിനെയും പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.”- വാമിഖ ഗബ്ബി പറഞ്ഞു.

ഗോദ എന്ന ടൊവിനോ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതയായ നടിയാണ് വാമിഖ ​ഗബ്ബി. ബാലതാരമായാണ് വാമിഖ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിരക്കുള്ള നായികയാണിപ്പോൾ വാമിഖ. രാജ്കുമാർ റാവുവിനൊപ്പമെത്തിയ ഭൂൽ ഛക് മഫ് ആണ് വാമിഖയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.