അനുമതിയുണ്ടെങ്കിലും അഞ്ചാം തിയതി തീയറ്ററുകള്‍ തുറക്കില്ല

','

' ); } ?>

സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അഞ്ചാം തിയതി തീയറ്ററുകള്‍ തുറക്കില്ല. സാമ്പത്തിക പിന്തുണയില്ലാതെ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. ആറാം തീയതി ചേരുന്ന ഫിലിം ചേംബര്‍ അടിയന്തര യോഗത്തിന് ശേഷം അന്തിമ തീരുമാനമുണ്ടാകും. പ്രഖ്യാനം വന്ന ഉടനെ തിയേറ്ററുകള്‍ തുറക്കേണ്ടെന്ന നിലപാടിലാണ് സംഘടനകള്‍.

വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ്, വിനോദ നികുതിയില്‍ ഇളവ് തുടങ്ങീ മുന്‍പ് നിവേദനത്തില്‍ തിയേറ്റര്‍ ഉടമകളുന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തുറക്കേണ്ടതില്ലെന്ന നിലപാടിലേക്കെത്തിയത്. പ്രത്യേക പാക്കേജുള്‍പ്പെടെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറന്നാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് സംഘടനകള്‍ ചൂണ്ടികാണിക്കുന്നത്. തിയേറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി ആറാം തിയ്യതി ഫിലിം സംഘടനകളുടെ സംയുക്ത യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന്് തീയറ്റര്‍ സംഘടനയും ആവശ്യപ്പെട്ടു. ഫിയോക്കിന്റെയോഗം അഞ്ചാം തീയതി ചേരും.