കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട സിനിമ തിയറ്ററുകള്‍ അണ്‍ലോക്ക് പ്രക്രിയയുടെ ആഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു . ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കേരള ഫിലിം ചേംബര്‍.വിനോദ നികുതി ഒഴിവാക്കണമെന്നും ജി എസ് ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തെ സാഹചര്യത്തിലാണ് നടപടി.
ഈ ആവശ്യം ഉന്നയിച്ച് പല തവണ സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല.ഈ സാഹചര്യത്തിലാണ് തിയറ്ററുകള്‍ തുറക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. മറ്റ് സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു