‘കേക്ക് സ്റ്റോറി’യുടെ സക്സസ് ട്രെയ്‌ലര്‍ പുറത്തിറങ്ങി

','

' ); } ?>

‘കേക്ക് സ്റ്റോറി’യുടെ സക്സസ് ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രണയം, വിരഹം, ആഘോഷങ്ങള്‍ അങ്ങനെ ഓരോ കേക്കിനും ഒരു കഥ പറയാനുണ്ടാകും എന്ന ടാഗ് ലൈനോട് കൂടിയാണ് അണിയറപ്രവർത്തകര്‍ സക്സസ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ സുനിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ്‌ ചിത്രങ്ങള്‍ സുനിലിന്റേതാണ്.

ചിത്രം ഇക്കഴിഞ്ഞ 19നാണ് തിയേറ്ററുകളിലെത്തിയത്. കുടുംബപ്രേക്ഷകരിൽ നിന്നടക്കം മികച്ച പ്രതികരണങ്ങളുമായി ചിത്രം മുന്നേറുന്നതിനിടയിലാണ് സക്സസ് ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്.മധുരമൂറുന്നൊരു കേക്ക് കഥയുമായി എത്തിയിരിക്കുന്ന ചിത്രം ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയാണ് ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കേക്ക് ഷോപ്പിനെയും അതിനു പിന്നിലെ കഥയുമായാണ് ‘കേക്ക് സ്റ്റോറി’ എത്തുന്നത്. മരിച്ചുപോയ മുത്തച്ഛന്‍റെ സ്വപ്നത്തില്‍ കേക്ക് ബേക്കിംങ് തുടങ്ങാന്‍ ആവശ്യപ്പെടുന്ന നൈന എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ഫാമിലി യൂത്ത് ചിത്രം കൂടിയാണ് കേക്ക് സ്റ്റോറി’ഭക്ഷണത്തിന്‍റെയും അതിന്‍റെ പിന്നിലെ കഥകളും മലയാളത്തില്‍ ഏറെ വന്നിട്ടുണ്ട്. അത്തരം ചിത്രങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്ത് വയ്ക്കാന്‍ സാധിക്കുന്ന ചിത്രമാണ് ‘കേക്ക് സ്റ്റോറി’. നൈന എന്ന പെണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒരു കഫേ നടത്തുകയാണ്. എന്നാല്‍ ഒരു വര്‍ഷമായിട്ടും കഫേ പച്ചപിടിക്കുന്നില്ല. ഈ അവസ്ഥയില്‍ നൈനയുടെ മരിച്ചുപോയ മുത്തച്ഛന്‍ സ്വപ്നത്തില്‍ കേക്ക് ബേക്കിംങ് തുടങ്ങാന്‍ ആവശ്യപ്പെടുന്നയിടത്താണ് സിനിമ തുടങ്ങുന്നത്. ഇതിന് പിന്നാലെ നൈനയുടെ മുത്തച്ഛന്‍റെ കേക്ക് നിര്‍മ്മാണം അറിയാവുന്ന കുഞ്ചു വര്‍ക്കി എന്ന വ്യക്തിയെ കണ്ടത്താന്‍ നൈനയും സംഘവും ശ്രമിക്കുന്നു. പിന്നീട് കുഞ്ചുവര്‍ക്കി എന്ന വ്യക്തിയില്‍ നിന്നും ഒരു കേക്ക് സ്റ്റോറി ഇതള്‍ വിരിയുകയാണ്.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. സിനിമയുടെ ടീസറും പാട്ടും ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിയിട്ടുണ്ട് ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ‘കേക്ക് സ്റ്റോറി’ നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അശോകനാണ്. ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് ‘കേക്ക് സ്റ്റോറി’.’പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും’ എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ആർ എച്ച് അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, പശ്ചാത്തല സംഗീതം: റോണി റാഫേൽ, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം, പിആര്‍ഒ: ആതിര ദിൽജിത്ത്.