ലോകത്തിലെ ഏറ്റവും വലിയ പൂരങ്ങളിലൊന്നാണ് കേരളത്തിന്റെ തന്നെ സ്വന്തമായ തൃശ്ശൂര്‍ പൂരം. വിവിധ വര്‍ണങ്ങളും മേളങ്ങളുമൊക്കെയായി കേരളത്തിലൊന്നാകെ ഓളം തുള്ളിച്ച് കടന്നു പോകുന്ന പൂരത്തിന്റെ ഒരു വ്യത്യസ്ഥ കഥയുമായാണ് ശബ്ദമാന്ത്രികന്‍ റസ്സൂല്‍ പൂക്കുട്ടി ഇത്തവണയെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ പകര്‍ത്തിക്കൊണ്ട് അദ്ദേഹം തയ്യാറാക്കിയ ദി സൗണ്ട് സ്‌റ്റോറിയെന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
തൃശ്ശൂര്‍ പൂരം ലൈവായി റെക്കോര്‍ഡ് ചെയ്യാനാഗ്രഹിക്കുന്ന ഒരു സൗണ്ട് എഞ്ചിനീയറായാണ് ചിത്രത്തില്‍ റസ്സൂല്‍ പൂക്കുട്ടിയെത്തുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍നിന്ന് പ്രസാദ് പ്രഭാകറാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതിലെ സൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് റസൂല്‍ തന്നെയാണ്. . 100 മിനിട്ടു നീളുന്ന ചിത്രം കാഴ്ചവൈകല്യം ഉള്ളവര്‍ക്കും കൂടിയുള്ളതാണ്. പൂരത്തിനെഴുന്നള്ളിക്കുന്ന പ്രധാന ആനയ്ക്ക് കാഴ്ച ശക്തി ഇല്ലെന്ന വസ്തുത മനസ്സിലാക്കിയാണ് പൂരത്തിന്റെ ശബ്ദത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കി ചിത്രം സംവിധാനം ചെയ്തത്. ാംസ്റ്റോണ്‍ മള്‍ട്ടിമീഡിയയും പ്രസാദ് പ്രഭാകര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നേരത്തെ ഓസ്‌കാര്‍ പരിഗണനപ്പട്ടികയില്‍ ഇടം നേടിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ഏപ്രില്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക…
ട്രെയ്‌ലര്‍ കാണാം..