പൂരപ്രേമികള്‍ക്കായി ശബ്ദവിസ്മയമൊരുക്കി റസൂല്‍ പൂക്കുട്ടി, ദി സൗണ്ട് സ്‌റ്റോറി തിയേറ്ററിലേക്ക്..

','

' ); } ?>

ലോകത്തിലെ ഏറ്റവും വലിയ പൂരങ്ങളിലൊന്നാണ് കേരളത്തിന്റെ സ്വന്തം തൃശ്ശൂര്‍ പൂരം. തൃശൂര്‍പൂരം നേരില്‍ കേള്‍ക്കുന്ന അനുഭവം തിയേറ്ററുകളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി. ‘ദി സൗണ്ട് സ്‌റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന
ചിത്രം ഏപ്രില്‍ 5ന് പ്രദര്‍ശനത്തിനെത്തും. പൂരത്തിന്റെ മേളകൊഴുപ്പില്‍ നമ്മുടെ കാതുകളില്‍പെടാതെ പോകുന്ന ചെറിയ ശബ്ദം പോലും സൗണ്ട് സ്‌റ്റോറിയിലൂടെ പ്രേക്ഷകരിലേക്ക് റസൂല്‍ പൂക്കുട്ടി എത്തിക്കുകയാണ്.

തൃശ്ശൂര്‍ പൂരം ലൈവായി റെക്കോര്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സൗണ്ട് എഞ്ചിനീയറായാണ് ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയെത്തുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍നിന്ന് പ്രസാദ് പ്രഭാകറാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നതും റസൂല്‍ തന്നെയാണ്. 100 മിനിട്ടു നീളുന്ന ചിത്രം കാഴ്ച വൈകല്യം ഉള്ളവര്‍ക്കും കൂടി വേണ്ടിയാണ്. പാംസ്‌റ്റോണ്‍ മള്‍ട്ടിമീഡിയയും പ്രസാദ് പ്രഭാകര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നേരത്തെ ഓസ്‌കാര്‍ പരിഗണനപ്പട്ടികയില്‍ ഇടം നേടിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്നു.