‘കണിമാ’ ഗാനം ‘എൻ ആസൈ മൈഥിലിയെ’ എന്ന ഗാനത്തിൽ നിന്ന് പ്രചോദനം എടുത്തത്: സന്തോഷ് നാരായണൻ

','

' ); } ?>

ചിമ്പുവും ജ്യോതികയും അഭിനയിച്ച 2004ലെ ‘മന്മദൻ’ സിനിമയിലെ യുവാൻ ശങ്കർ രാജയുടെ സംഗീതത്തിൽ അവതരിപ്പിച്ച ‘എൻ ആസൈ മൈഥിലിയെ’ എന്ന ഗാനത്തിൽ നിന്ന് പ്രചോദനം എടുത്താണ് ‘കണിമാ’ സൃഷ്ടിച്ചതെന്ന് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ വെളിപ്പെടുത്തി. ഗാനത്തിന്റെ ഇൻസ്ട്രുമെന്റേഷൻ, സൗണ്ട് മിക്സ് തുടങ്ങിയ ഘടകങ്ങളാണ് ആളുകൾക്കിടയിൽ സ്വാധീനമുണ്ടാക്കിയതെന്നും പാട്ടിന്റെ ഒരുക്കങ്ങൾ വിശദീകരിക്കുന്ന ഒരു ബ്രേക്ക്ഡൗൺ വീഡിയോ ഉടൻ പുറത്ത് വിടുമെന്നും സന്തോഷ് നാരായണൻ പറഞ്ഞു. സൂര്യയെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് സംവിദാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ട്രെട്രോയിലെ ഗാനമാണ് ‘കണിമാ’. പാട്ടിലെ സൂര്യയുടെയും നായിക പൂജ ഹെഗ്‌ഡെയുടെയും ഡാൻസിനും ആരാധകർ ഏറെയാണ്. പാട്ടും ചുവടുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. നിരവധി പേരാണ് പാട്ട് റിക്രിയേറ്റ് ചെയ്ത രംഗത്തു വന്നത്. വിവേക് രചിച്ച ഈ ഗാനത്തെ സന്തോഷ് നാരായണനും ‘ദി ഇന്ത്യൻ കോറൽ എൻസെംബിളും’ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ആക്ഷനും റൊമാന്റ്സും ചേർന്ന റെട്രോ സൂര്യയുടെ കരിയറിൽ ശക്തമായ തിരിച്ചുവരവാകും എന്നതാണ് ആരാധക പ്രതീക്ഷ. സൂര്യയ്ക്ക് ‘കങ്കുവ’യിലൂടെ ഉണ്ടായ ക്ഷീണം മാറ്റിയെടുക്കാനാണ് റെട്രോയുടെ ശ്രമമെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. 1980കളിൽ നടക്കുന്ന കഥയാണ് ‘റെട്രോ’യുടെ പശ്ചാത്തലം. പൂജ ഹെഗ്‌ഡെ നായികയായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ജയറാം, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ, കരുണാകരൻ, പ്രേം കുമാർ, രാമചന്ദ്രൻ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേൽ, രമ്യ സുരേഷ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

മലയാളികളായ ജോജു ജോര്ജും ജയറാമും സിനിമയിൽ വളരെ പ്രധാനമുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ജോജു കട്ടകലിപ്പ് ലുക്കിലും ജയറാം ഫൺ മോഡ് ലൂക്കിലുമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജയറാമിന്റെ ലൂക്കിനു നിരവധി ട്രോളാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. നിലവാരമില്ലാത്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ജയറാമിന് സിനിമയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും, അദ്ദേഹത്തിന് ഏത് രീതിയിലുള്ള കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നും പറഞ് കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

‘കങ്കുവ’യിലൂടെ ഉണ്ടായ ക്ഷീണം മാറ്റിയെടുക്കാനാണ് റെട്രോയുടെ ശ്രമമെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. വലിയ രീതിയിലുള്ള ഹൈപ്പും പ്രമോഷനും ഒകെ ഉണ്ടായിട്ടും കങ്കുവ വിചാരിച്ച വിജയം പോലും കൈവരിച്ചില്ല. സിനിമയുടെ പ്രമോഷന് വേണ്ടി സൂര്യ കേരളത്തിലടക്കം എത്തിയിരുന്നു. സിനിമയുടെ പരാജയത്തിൽ വേദനയുണ്ടെന്നും സിനിമ മനപ്പൂർവ്വം പരാജയപെടുത്തിയതാണെന്നും പറഞ് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക രംഗത്തു വന്നിരുന്നു. കങ്കുവ 2024ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമാണ്. ശിവ സംവിധാനം ചെയ്ത് ആദി നാരായണയാണ് കഥ എഴുതിയത്. സ്റ്റുഡിയോ ഗ്രീൻ, യുവി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സൂര്യ അഞ്ച് വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ ദിഷാ പടാനി (തമിഴ് അരങ്ങേറ്റത്തിൽ), യോഗി ബാബു, റെഡിൻ കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ, ബി എസ് അവിനാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസിന് മുമ്പ് കങ്കുവ ₹500 കോടി (US$59 million) നേടിയതായി റിപ്പോർട്ടുണ്ട്. അങ്ങനെ നേടുന്ന ആദ്യ തമിഴ് സിനിമയായിരുന്നു കങ്കുവ. ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ ഡിജിറ്റൽ അവകാശം ₹80 കോടി (US$9.4 million) രൂപയ്ക്ക് വിറ്റു . ഹിന്ദി സാറ്റലൈറ്റ്, ഡിജിറ്റൽ, തിയറ്റർ അവകാശങ്ങൾ INR കോടി രൂപയ്ക്ക് പെൻ സ്റ്റുഡിയോസിന് വിറ്റു