“സൗബിൻ ആദ്യകാലം മുതല്‍ തെരഞ്ഞെടുക്കുന്ന റോളുകളും, ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന ഇന്റന്‍സിറ്റിയും ഗംഭീരമാണ്”; പ്രകാശ് രാജ്

','

' ); } ?>

നടൻ സൗബിൻ ഷാഹിറിനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. ‘പാണ്ടിപ്പട എന്ന മലയാള ചിത്രത്തില്‍ സൗബിൻ തന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്നും, അപ്പോള്‍ തന്നെ സിനിമയോടുള്ള സൗബിന്റെ പാഷന്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. ഗലാട്ടാ ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരുപാട് വര്‍ഷം മുമ്പ് ഞാന്‍ മലയാളത്തില്‍ പാണ്ടിപ്പട എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അന്ന് ആ പടത്തില്‍ സൗബിന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നേ സിനിമയോടുള്ള അയാളുടെ പാഷന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി അയാള്‍ മാറിയിരിക്കുകയാണ്. ഏത് തരം വേഷവും ചെയ്യാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റുകള്‍ ധാരാളമായി ഉള്ള ഇന്‍ഡസ്ട്രിയാണ് മലയാളം”, പ്രകാശ് രാജ് പറഞ്ഞു.

“സൗബിന്റെ കാര്യമെടുത്താല്‍ അയാള്‍ ആദ്യകാലം മുതല്‍ തെരഞ്ഞെടുക്കുന്ന റോളുകളെല്ലാം ഗംഭീരമാണ്. ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന ഇന്റന്‍സിറ്റിയെല്ലാം എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ മോണിക്ക എന്ന പാട്ടില്‍ അയാളുടെ ഡാന്‍സ് മാത്രമേ എല്ലാവരും ശ്രദ്ധിക്കുള്ളൂ. എന്നാല്‍ ആ പടത്തില്‍ അയാള്‍ ആ കഥാപാത്രത്തിന് കൊടുക്കുന്ന ഇന്റന്‍സിറ്റി അപാരമാണ്. ഞാന് അയാളുടെ ഫാനായി മാറി”. പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.