ദി പ്രീസ്റ്റ് ആമസോണില്‍

മമ്മൂട്ടി നായകനായെത്തിയ ചിത്രം ദി പ്രീസ്റ്റ് ആമസോണ്‍ പ്രൈമിലേക്ക്. ചിത്രം ഏപ്രില്‍ 14 വിഷു ദിനത്തിലാണ് പ്രീമിയര്‍ ചെയ്യുന്നത്.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്.കേരളത്തില്‍ സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.