മമ്മൂട്ടി ,മഞ്ജു വാര്യര്‍ ചിത്രം ‘ദ പ്രീസ്റ്റ്’ ചിത്രീകരണം പൂര്‍ത്തിയായി

','

' ); } ?>

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഷൂട്ടിങ് പൂര്‍ത്തിയായതിന്റെ ചിത്രത്തിങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തു വിട്ടത്.കോവിഡ് നിയന്ത്രണങ്ങള്‍ മൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നതിനാല്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് അവസാന ഷെഡ്യൂളിലേക്ക് മാറ്റി വച്ചത്.

ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്നത്.

നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, കൈദി ഫെയിം ബേബി മോണിക്ക, ജഗദീഷ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.