ഭാര്യയും ഫോറൻസിക് സർജനുമായിരുന്ന രമയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് നടൻ ജഗദീഷ്. “തന്‍റെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് ഒപ്പം ഇല്ലെങ്കിലും അവരെ ഓർത്ത് എന്നും അഭിമാനമുണ്ടെന്നും ജഗദീഷ് പറഞ്ഞു. കൂടാതെ തന്റെ കരിയറിനേക്കാൾ ഒരു സോഷ്യൽ ആക്ടിവിറ്റി ഏറ്റെടുത്ത് ജീവിതവിജയം കൈവരിച്ച ഒരു സ്ത്രീരത്നത്തിന്റെ ഭർത്താവ് എന്നറിയപ്പെടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് എന്‍റെ ഒപ്പം ഇല്ല. എന്നാൽ എന്റെ ഭാര്യ എനിക്ക് ഇന്നൊരു പ്രചോദനമാണ്. ഇന്ന് എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ നില കണ്ടു എന്തുമാത്രം സന്തോഷിക്കും എന്നോർത്ത് ഞാൻ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്നു. അവളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ നല്ല വാക്കുകൾ കണ്ടും ഞാൻ സന്തോഷിക്കാറുണ്ട്. ഇരുപത്തിനായിരത്തിലും മേലെ പോസ്റ്റ് മോർട്ടം അവർ നടത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിലൂടെ ഒരു സോഷ്യൽ ആക്ടിവിറ്റി ഏറ്റെടുത്ത് ജീവിതവിജയം കൈവരിച്ച ഒരു സ്ത്രീരത്നത്തിന്റെ ഭർത്താവ് എന്നറിയപ്പെടുന്നതിൽ എന്റെ കരിയറിനേക്കാളും സന്തോഷിക്കുന്ന ആളാണ് ഞാൻ’. ജഗദീഷ് പറഞ്ഞു.