
സിനിമയെ കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിച്ച് നടൻ ഇന്ദ്രൻസ്. സിനിമയില്‍ മാറ്റം വരാന്‍ താനൊന്നും ചെയ്തിട്ടില്ലെന്നും അഭിനയിക്കാന്‍ പണ്ട് കാണിച്ചൊരു ആര്‍ത്തി ഇപ്പോഴും ഉണ്ടെന്നുമാണ് ഇന്ദ്രൻസ് പറഞ്ഞത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ മാറ്റങ്ങള്‍ വരാന്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. സിനിമയോട് പണ്ട് കാണിച്ചൊരു ആര്‍ത്തി ഇപ്പോഴും ഉണ്ട്. പിന്നെ പ്രായത്തിന്റെ മാറ്റവും കാലവും മാറിവന്നപ്പോള്‍ സിനിമയില്‍ നിന്നും പോകാതെ ഇരുന്നതുകൊണ്ട് പരീക്ഷണങ്ങള്‍ക്ക് പറ്റുന്നു എന്നുമാത്രം. ഓരോ സിനിമയിലും വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഉള്ളില്‍ മോഹമൊക്കെ തോന്നിയിരുന്നു. പക്ഷെ, അപ്പോഴും ഒഎന്റെ ശരീരം അതിന് സമ്മതിക്കില്ലല്ലോ. സിനിമയല്ലേ. അതിന് അതിന്റേതായ കാര്യങ്ങള്‍ വേണ്ടേ എന്നുള്ള തോന്നല്‍ ഉണ്ടായിരുന്നു.’ ഇന്ദ്രന്‍സ് പറഞ്ഞു.
വർഷങ്ങളായി മലയാള സിനിമയിൽ തുടരുന്ന നടനാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങളിലൂടെ പ്രക്ഷരുടെ മനം കവർന്ന നടൻ ഇപ്പോൾ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഇന്ദ്രൻസിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ കേരള ക്രൈം ഫയൽസ് സീസൺ 2 മികച്ച പ്രതികരണം നേടിയിരുന്നു. സിപിഒ അമ്പിളി രാജു എന്ന വേഷത്തിലാണ് എത്തിയത്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍.