“ലിയോക്കുള്ളിലെ റോളക്സ്”; മേക്കിങ് വീഡിയോയിലെ സർപ്രൈസ് കണ്ടെത്തി ആരാധകർ

','

' ); } ?>

ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ രണ്ടു വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. വിഡിയോയുടെ അവസാനം ഒരു ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വിജയ്‌യെയും സിനിമയിലെ മറ്റു താരങ്ങളെയും മേക്കിങ്ങിൽ വിഡിയോയിൽ കാണാം. ചിരിച്ച് കളിച്ച് നിൽക്കുന്ന വിജയ്‌യുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിഡിയോയിലെ ഒരു ഷോട്ടിലെ ലോറിയിൽ റോളെക്‌സ്‌ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഒപ്പം സൂര്യയുടെ ചിത്രം കാണാം. ഇതോടെ ലിയോയെയും റോളെക്‌സിനേയും ഒരു സിനിമയിൽ കൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം. അതോടൊപ്പം തന്നെ ചിത്രത്തിന്റെ
ഒറിജിനൽ സൗണ്ട് ട്രാക്ക് ഇതുവരെ പുറത്തിറക്കാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിക്കുന്നുമുണ്ട്. ഒറിജിനൽ സൗണ്ട് ട്രാക്ക് നേരത്തെ പുറത്തിറക്കുമെന്ന് സിനിമയുടെ സംഗീത സംവിധായകൻ അനിരുദ്ധ് അറിയിച്ചിരുന്നെങ്കിലും പിന്നീട് അപ്ഡേറ്റൊന്നും വന്നിട്ടുണ്ടായിരുന്നില്ല. ചിത്രമിറങ്ങി രണ്ട് വർഷം കഴിഞ്ഞെന്നും ഇനിയെങ്കിലും ഒഎസ്ടി പുറത്തിറക്കൂ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയറ്ററിൽ എത്തിയത്. വൻ വിജയമായിരുന്നു സിനിമ തിയറ്ററുകളിൽ നിന്ന് നേടിയതും. ഡബിൾ റോളിലാണ് ചിത്രത്തിൽ ലിയോയിൽ വിജയ് എത്തിയത്. തൃഷയായിരുന്നു നായിക.

ലോകേഷ് കനകരാജ് അവതരിപ്പിച്ച സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് എൽസിയു. 2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ഈ യൂണിവേഴ്‌സ് ആരംഭിക്കുന്നത്. ലിയോ ആണ് ഈ യൂണിവേഴ്സിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.