കാത്തിരിപ്പിനൊടുവില്‍ ട്രാന്‍സിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍.. ഇത് മലയാള സിനിമയിലെ മറ്റൊരു മായാലോകം

','

' ); } ?>

മൂന്ന് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫഹദ് ഫാസില്‍, അന്‍വര്‍ റഷീദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ട്രാന്‍സിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്ത്. ട്രെയ്‌ലര്‍ പുറത്തിറങ്ങി അര മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പേരാണ് കണ്ടത്. പേരു പോലെ തന്നെ മലയാള സിനിമാ അനുഭവത്തിന്റെ ഒരു വേറിട്ട തലം തന്നെയാണ് ചിത്രം സമ്മാനിക്കാനൊരുങ്ങുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

സൗബിന്‍ ഷാഹിറിന്റെ ഒരു ഇന്‍ഡ്രൊ ഡയലോഗിനോടൊപ്പമുള്ള രംഗങ്ങളോടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. മോട്ടിവേഷണല്‍ സ്പീക്കറായി ചിത്രത്തിലെത്തുന്ന ഫഹദിനോട് സംസാരിക്കുന്ന സൗബിന്റെ കഥാപാത്രത്തെയാണ് പിന്നീട് കാണിക്കുന്നു. പിന്നീടങ്ങോട്ട് ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റെ പശ്ചാലത്തേക്കുറിച്ച് ഒരു സൂചന തരുന്നുണ്ട്. തന്റെ രോഗികള്‍ക്ക് മുമ്പില്‍ ഒരു പ്രചോദകന്റെ സ്ഥാനം കൈവരിക്കുന്ന ഒരാള്‍ പിന്നീട് പല അവസ്ഥകളിലേയ്ക്ക് സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. വീണ്ടും വീണ്ടും തന്റെ കഥാപാത്രങ്ങളിലെ വ്യത്യസ്ഥതകളുമായി അമ്പരപ്പിക്കുന്ന ഫഹദിന്റെ പ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ ആകര്‍ഷണം. നീണ്ട ഇടവേളയ്ക്ക് ശേഷം ഫഹദിനൊപ്പം വെള്ളിത്തിരയില്‍ നസ്രിയ ഒന്നിക്കുന്ന രംഗങ്ങളും ട്രെയ്‌ലറില്‍ കാണാം.

ചിത്രത്തിന്റെ റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ, ട്രാന്‍സിന്റെ ട്രെയ്‌ലര്‍ മികച്ച സ്വീകാര്യത നേടുമ്പോള്‍ ഫഹദിന്റെയും നസ്രിയയുടെയും അന്‍വര്‍ റഷീദിന്റെയും ഒരു തിരിച്ച് വരവ് തന്നെയാണ് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. ഫെബ്രുവരി 20നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.