റോഷനും ഭാസിയും നേര്‍ക്കുനേര്‍..! പ്രണയത്തിന്റെ എരിവും പുളിയുമായി ‘കപ്പേള’

','

' ); } ?>

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളായ റോഷന്‍ മാത്യുവും, അന്ന ബെന്നും, ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കപ്പേളയുടെ ആദ്യ ട്രെയ്‌ലര്‍ പുറത്ത് വിട്ട് മലയാളത്തിലെ താരനിര. മോഹന്‍ ലാല്‍, നവ്യ നായര്‍, ഐശ്വര്യ ലക്ഷ്മി, മംമ്ത മോഹന്‍ദാസ് എന്നിവരടങ്ങിയ ഒരു വലിയ താരനിരയാണ് ചിത്രത്തിന്റെ ട്രെയ്‌ലറുമായെത്തിയത്. പ്രണയവും കലഹവും അടങ്ങിയ രസകരമായ നിമിഷങ്ങളുമായെത്തിയ ട്രെയ്‌ലര്‍ നടന്‍ മുസ്തഫയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ കപ്പേളയ്ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. റോഷന്റെയും ശ്രീനാഥ് ഭാസിയുടെയും വ്യത്യസ്ഥമായ വേഷങ്ങള്‍ തന്നെയാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്.

വിഷ്ണു വേണു നിര്‍മ്മിച്ച് മുസ്തഫ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം പ്രണയത്തിന്റേയും അതിന്റെ പേരിലുള്ള ഒരു കലാപം മൂലമുണ്ടാകുന്ന വലിയ വിപത്തുകളേക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. അതേ സമയം നേരത്തെ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്ന നടി തന്‍വി റാമിനെ ട്രെയ്‌ലറില്‍ കാണാന്‍ സാധിച്ചിട്ടില്ല. നാടക അരങ്ങിലെ കുറേയധികം പുതുമുഖങ്ങളും ചിത്രത്തിലൂടെയെത്തുന്നുണ്ട്. ഫെബ്രുവരി 28ാടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചനകള്‍