
ജനപ്രീതിയിൽ മുന്നിലുള്ള നടിമാരുടെ ലിസ്റ്റ് പുറത്തു വിട്ട് ഓർമാക്സ് മീഡിയ. ലിസ്റ്റിൽ തെന്നിന്ത്യയിലെ പത്ത് നടിമാരാണ് ഉള്ളത്. സാമന്ത റൂത് പ്രഭുവാണ് ഒന്നാം സ്ഥാനത്തുള്ളത്. ആലിയ ഭട്ട് രണ്ടും, രശ്മിക മന്ദാന മൂന്നും, കാജൽ അഗർവാൾ നാലാം സ്ഥാനത്തുമുണ്ട്. തൃഷ, ദീപിക പദുകോൺ യഥാക്രമം അഞ്ചും ആറും സ്ഥാനം സ്വന്തമാക്കിയപ്പോൾ മുൻകാലങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്ന നയൻതാര ഏഴാം സ്ഥാനത്താണ്.
പട്ടികയിൽ പത്താം സ്ഥാനത്ത് അനുഷ്ക ഷെട്ടിയാണ്. ജയസൂര്യയുടെ കത്തനാർ ആണ് അനുഷ്കയുടേതായി റിലീസ് കാത്തിരിക്കുന്ന മലയാള . ശ്രീലീലയാണ് ഒൻപതാം സ്ഥാനത്തുള്ളത്. 2025 നവംബറിലെ പട്ടികയാണ് ഓർമാക്സ് മീഡിയ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഏതാനും മാസങ്ങളായി സമന്താ തന്നെയാണ് ലിസ്റ്റിൽ ഒന്നാമത് വരുന്നത്. ഇത്തവണ വിവാഹം കൂടി കഴിഞ്ഞതും അതുമായി ബന്ധപ്പെട്ട പിന്തുണയും വാർത്തകളും വൈറലായതുമെല്ലാം സമന്താ തന്റെ സ്ഥാനം കൂടുതൽ ഊട്ടി ഉറപ്പിച്ചു.