‘ലൈഫ് ഈസ് ഷോര്‍ട്ട് നമ്പാ’, കുട്ടി ആരാധകര്‍ക്കായി വിജയുടെ മാസ്റ്ററിലെ ആദ്യ ഗാനം

ഇന്‍കം ടാക്‌സ് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവില്‍ വിജയ് നായകനായ മാസ്റ്റര്‍ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടന്‍ വിജയ് തന്നെയാണ് ‘കുട്ടി സ്റ്റോറി’ എന്ന പേരിലുള്ള ഗാനം തന്റെ ആരാധകര്‍ക്കായി ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കത്തിക്ക് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. അരുണ്‍രാജ കാമരാജിന്റെതാണ് വരികള്‍.

വിജയ്യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയില്‍ മലയാളിയായ മാളവികാ മോഹനന്‍ ആണ് നായികയായെത്തുന്നത്. ലോകേഷ് കനകരാജാണ് സംവിധാനം. അർജുൻ ദാസ്, ആൻഡ്രിയ, ശന്തനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.