“പരാതിക്കാരി മൊഴിമാറ്റി പറഞ്ഞു”; അറസ്റ്റിനെ കുറിച്ച് പ്രതികരിച്ച് നടി മീനു മുനീർ

','

' ); } ?>

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ വാർത്തകളോട് പ്രതികരിച്ച് നടി മിനു മുനീര്‍. കേസിന്റെ നിജസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ പോലീസ് ധൃതിയില്‍ നടപടിയെടുക്കുകയായിരുന്നുവെന്നും, പരാതിക്കാരിയെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ നേരത്തെ പുറത്ത് പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞതെന്നും മീനു മുനീർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“കഴിഞ്ഞ വർഷം എൻ്റെ മേൽ ആരോപിച്ച പോക്സോ കേസിന്റെ സ്റ്റാറ്റസ് എന്തായി എന്ന് ചോദിച്ച് ചീഫ് മിനിസ്റ്റർക്കു മെയിൽ അയച്ചപ്പോൾ പെട്ടന്ന് ആക്ഷൻ എടുക്കുകയാണ് ഉണ്ടായത്. തമിഴ്‌നാട് പോലീസ് ഞങ്ങൾ രണ്ടുപേരെയും വിളിപ്പിച്ചു. ആ സ്ത്രീയെ തെളിവെടുപ്പിന് ചെന്നൈ പോലീസ് ഇപ്പോൾ കൊണ്ടുപോയി. പോലീസ് ചോദ്യം ചെയ്തപ്പോൾ ആളു കള്ളം പറഞ്ഞു. ഹോട്ടൽ കാണിക്കാൻ പറഞ്ഞപ്പോൾ പാവത്തിന് ഹോട്ടൽ അറിയില്ല. 16 വയസ്സുള്ള കൊച്ചുകുട്ടി. ഹോട്ടലിൽ എന്താണ് നടന്നതെന്നു ചെയ്തു‌ കാണിക്കാൻ പറഞ്ഞപ്പോൾ ആ സ്ത്രീ കാണിച്ചത് ഒരാൾ വന്നു ഷെയ്ക്ക് ഹാൻഡ് കൊടുത്തു പിന്നെ തോളിൽ കൈവച്ചു. അങ്ങനാണോ ഒരു വർഷം മുൻപ് നായിക മീഡിയയോട് പറഞ്ഞത്. ചുംബിച്ചു എന്നും മുടിയിൽ തലോടി എന്നൊക്കെ അല്ലേ. അപ്പോൾ കള്ളം പൊളിഞ്ഞില്ലേ. സത്യം വെളിച്ചത്തു വരണം. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ ചെന്നൈയിൽ ഉണ്ട്. ആദ്യമായാണ് ചെന്നൈ പോലീസ് ഈ കേസിൻ്റെ കാര്യത്തിൽ ഒരു വർഷം കഴിഞ്ഞു എൻക്വയറിക്കു വിളിക്കുന്നത്. ചെന്നൈ പോലീസ് മുവാറ്റുപുഴ എസ്എച്ചഒയോട് ചോദിച്ചു. ഞാൻ പല തവണ ഫോൺ വിളിച്ചിട്ട് സർ ഒരു തവണ പോലും എൻ്റെ ഫോൺ റെസ്പോണ്ട് ചെയ്‌തിട്ടില്ല. ഇപ്പോൾ വിക്‌ടിം വിളിച്ചപ്പോൾ ഒറ്റ റിങ്ങിൽ ഫോൺ എടുക്കുകയും ചെയ്തു”. മീനു മുനീർ കുറിച്ചു

ബുധനാഴ്ച രാത്രി ആലുവയിൽനിന്നാണ് തമിഴ്‌നാട് പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യംചെയ്യുന്നതിനായി വ്യാഴാഴ്ച രാവിലെ ചെന്നൈയിൽ എത്തിച്ചു. തിരുമംഗലം പോലീസാണ് കേസെടുത്തിട്ടുള്ളത്.

2014-ലാണ് കേസിനാസ്പദമായ സംഭവം. സിനിമയിൽ അഭിനയിക്കാൻ അവസരം വാദ്ഗാനം ചെയ്ത് മിനു മുനീർ ബന്ധുവായ 14-കാരിയെ തമിഴ്‌നാട്ടിലെത്തിച്ച് സെക്സ് റാക്കറ്റിനു കൈമാറാൻ ശ്രമിച്ചെന്നാണു പരാതി. കഴിഞ്ഞ മാർച്ചിലാണ് ഇര പരാതി നൽകിയത്. സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് തിരുമംഗലം പോലീസിന് കേസ് കൈമാറിയത്.