ത്രില്ലര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ജീത്തു ജോസഫ് ആദ്യമായി ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ‘ദി ബോഡി’ ഡിസംബര്‍ 13ന് തിയറ്ററുകളിലെത്തും. ഋഷി കപൂര്‍, ഇമ്രാന് ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ്.
കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. വയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
‘കൈദി’ക്ക് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ‘തമ്പി’യും റിലീസിനൊരുങ്ങുന്ന ജീത്തു ജോസഫ് ചിത്രങ്ങളിലൊന്നാണ്. ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിന് ശേഷം തമിഴില്‍ ജീത്തു ഒരുക്കുന്ന ചിത്രമാണിത്. ജ്യോതിക കാര്‍ത്തിയുടെ നായികയായി എത്തുന്ന ചിത്രത്തിന്റെ തമിഴ് തെലുങ്ക് ടീസറുകളും ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സീനിയര്‍ താരം സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.