മാത്യു തോമസ്, ശ്രീനാഥ് ഭാസി പ്രധാനവേഷങ്ങളിൽ; ‘ഉടുമ്പൻചോല വിഷൻ’ ന്റെ ഓഡിയോ ലോഞ്ച് നടന്നു.

','

' ); } ?>

മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും പ്രധാനവേഷങ്ങളിൽ അവതരിപ്പിക്കുന്ന പുതിയ മലയാളചിത്രമായ ‘ഉടുമ്പൻചോല വിഷൻ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അൻവർ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ ഈ ചിത്രം കംപ്ലീറ്റ് എന്റർടെയ്നറായാണ് ഒരുങ്ങുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ട് തന്നെ സിനിമയ്ക്ക് വലിയ ശ്രദ്ധയാണ് നേടിയെടുക്കാൻ കഴിഞ്ഞിരുന്നത്. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിക്കുന്ന കൗതുകഭരിതമായ പോസ്റ്റർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തിയത്.

മാത്യുവിനും ഭാസിക്കും പുറമെ, ഹോളിവുഡും ബോളിവുഡും കീഴടക്കിയ പ്രശസ്തനായ മിലിന്ദ് സോമൻ ഈ സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. മലയാളത്തിൽ അദ്ദേഹം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.എ & ആർ മീഡിയ ലാബ്‌സും യൂബി പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന് അഷർ അമീർ, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവരാണ് നിർമ്മാക്കാൾ.

വിഷ്ണു തണ്ടാശ്ശേരി (ഛായാഗ്രഹണം), വിവേക് ഹർഷൻ (എഡിറ്റിങ്), ഗോപി സുന്ദർ (സംഗീതം), അലൻ റോഡ്‍നി (റൈറ്റർ), ഷിഹാബ് പരാപറമ്പത്ത് (എക്സിക്യുട്ടീവ് പ്രൊഡ്യൂസർ), സമീറ സനീഷ് (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്), എംആർ രാജാകൃഷ്ണൻ (ഫൈനൽ മിക്സ്) തുടങ്ങി മലയാള സിനിമയിലെ പ്രമുഖർ ഈ സിനിമയുടെ വിവിധ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു. വിസ്മയകരമായ കലാസംവിധാനവും മികച്ച സാങ്കേതികസംവിധാനവുമാണ് ‘ഉടുമ്പൻചോല വിഷൻ’ എന്ന സിനിമയെ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള മറ്റൊരു കാരണമായി മാറുന്നത്.