
70ാമത് ഫിലിംഫെയർ അവാർഡുകള്‍ വിതരണം ചെയ്തു. അഭിഷേക് ബച്ചൻ, കാർത്തിക് ആര്യനും മികച്ച നടനായും, ആലിയ ഭട്ട് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖ് ഖാൻ, കരൺ ജോഹർ, മനീഷ് പോൾ എന്നിവർ അവതാരകരായ അഹമ്മദാബാദില്‍ വെച്ച് നടന്ന ചടങ്ങിലാണ് അവാർഡുകള്‍ വിതരണം നടന്നത്. മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡുൾപ്പടെ 12 അവാർഡുകള്‍ കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ സ്വന്തമാക്കി. ഏറ്റവും അധികം ഫിലിംഫെയർ അവാർഡുകള്‍ നേടുന്ന സിനിമയെന്ന ‘ഗള്ളി ബോയി’യുടെ റെക്കോർഡിനൊപ്പമാണ് ‘ലാപതാ ലേഡീസി’ന്റെ സ്ഥാനം.
17 വർഷങ്ങള്‍ക്ക് ശേഷമാണ് ഷാരുഖ് ഫിലിംഫെയർ അവതാരകനാകുന്നത്. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡുകള്‍ ഏറ്റവും കൂടുതല്‍ തവണ വാങ്ങിയ നടിയായി ആലിയ മാറിയിട്ടുണ്ട്. നൂതന്‍, കാജോള്‍, മീന കുമാരി, വിദ്യാ ബാലന്‍ തുടങ്ങിയ താരങ്ങളെ മറികടന്നാണ് ആലിയ ഭട്ട് ഈ നേട്ടം കൈവരിച്ചത്.
മികച്ച നടന്‍ (ക്രിട്ടിക്‌സ് അവാർഡ്) – രാജ്കുമാർ റാവു (ശ്രീകാന്ത്), മികച്ച നടി (ക്രിട്ടിക്‌സ് അവാർഡ്) – പ്രതിഭ രന്ത (ലാപത ലേഡീസ്), മികച്ച സഹനടൻ – ഛായ കദം (ലാപത ലേഡീസ്), മികച്ച സഹനടൻ – രവി കിഷൻ (ലാപത ലേഡീസ്), മികച്ച ചിത്രം (ക്രിട്ടിക്‌സ് അവാർഡ്) – ഷൂജിത് സർകാർ (ഐ വാന്‍ഡ് ടു ടോക്ക്), മികച്ച നവാഗത നടി – നിതാൻഷി ഗോയൽ (ലാപത ലേഡീസ്), മികച്ച നവാഗത നടൻ – ലക്ഷ്യ (കിൽ),
മികച്ച നവാഗത സംവിധായകൻ – കുനാൽ കെമ്മു (മഡ്ഗാവ് എക്സ്പ്രസ്), ആദിത്യ സുഹാസ് ജംഭാലെ (ആർട്ടിക്കിൾ 370),
മികച്ച ആക്ഷൻ – സീയംഗ് ഓ, പർവേസ് ഷെയ്ഖ് (കിൽ), മികച്ച തിരക്കഥ – സ്നേഹ ദേശായി (ലാപത ലേഡീസ്), മികച്ച കഥ – ആദിത്യ ധർ, മോണാൽ തക്കർ (ആർട്ടിക്കിള്‍ 370), മികച്ച സംഭാഷണം – സ്നേഹ ദേശായി (ലാപത ലേഡീസ്), മികച്ച സംഗീത ആൽബം – രാം സമ്പത്ത് (ലാപത ലേഡീസ്), മികച്ച വരികൾ – പ്രശാന്ത് പാണ്ഡെ (ലാപത ലേഡീസ്), മികച്ച പിന്നണി ഗായകൻ–അരിജിത് സിംഗ് (ലാപത ലേഡീസ്),
മികച്ച പിന്നണി ഗായിക–മധുബന്തി ബാഗ്ചി (സ്ത്രീ 2), മികച്ച അവലംബിത തിരക്കഥ–റിതേഷ് ഷാ, തുഷാർ ശീതൾ ജെയിൻ (ഐ വാന്‍ഡ് ടു ടോക്ക്), മികച്ച ചിത്രം–ലാപത ലേഡീസ്, മികച്ച സംവിധായകൻ- കിരൺ റാവു (ലാപത ലേഡീസ്), മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്‌സ് അവാർഡ്–ഐ വാണ്ട് ടു ടോക്ക് (ഷൂജിത് സർകാർ), മികച്ച സൗണ്ട് ഡിസൈൻ – സുബാഷ് സാഹു (കിൽ), മികച്ച പശ്ചാത്തല സംഗീതം–രാം സമ്പത്ത് (ലാപത ലേഡീസ്), മികച്ച VFX- റീഡിഫൈന്‍ (മുഞ്ജ്യ), മികച്ച നൃത്തസംവിധാനം- ബോസ്കോ- സീസർ (ബാഡ് ന്യൂസിലെ ‘തൗബ തൗബ’),
മികച്ച എഡിറ്റിംഗ്- ശിവകുമാർ വി പണിക്കർ (കിൽ), മികച്ച വേഷവിധാനം- ദർശൻ ജലൻ (ലാപത ലേഡീസ്), മികച്ച പ്രൊഡക്ഷൻ ഡിസൈൻ – മയൂർ ശർമ (കിൽ), മികച്ച ഛായാഗ്രാഹകൻ–റാഫി മെഹ്മൂദ് (കിൽ),
പ്രത്യേക അവാർഡുകൾ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്–സീനത്ത് അമൻ, ശ്യാം ബെനഗൽ (മരണാനന്തര ബഹുമതി), സംഗീതത്തിലെ വരാനിരിക്കുന്ന പ്രതിഭകൾക്കുള്ള ആർഡി ബർമൻ അവാർഡ്–അചിന്ത് തക്കർ (ജിഗ്ര, മിസ്റ്റർ & മിസ്സിസ് മാഹി)