കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന ചിത്രം തട്ടുംപുറത്ത് അച്യുതന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍.ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പുതുമുഖ താരം ശ്രവണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് എം സിന്ധുരാജാണ് രചന നിര്‍വഹിക്കുന്നത്.
കവലയിലെ കടയില്‍ ജോലിചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു, വിജയരാഘവന്, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം ചിത്രത്തിന്റെഎഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സാണ് തട്ടുംപുറത്ത് അച്യുതന് നിര്‍മ്മിക്കുന്നത്.