“നിങ്ങൾ ക്രൂരമായി ഉപയോഗിക്കപ്പെടുകയും പിന്നീട് പാഴ് വസ്‌തുക്കളെപ്പോലെ വലിച്ചെറിയപ്പെടുകയും ചെയ്യും”; തനുശ്രീ ദത്ത

','

' ); } ?>

അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതുമുഖങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി നടി തനുശ്രീ ദത്ത. നിങ്ങൾ സുന്ദരിയാണ്”, “നിങ്ങൾ ഒരു നായികയാകാൻ ജനിച്ചവളാണ്” തുടങ്ങിയ അഭിനന്ദനങ്ങൾ പലപ്പോഴും ഒരു വലിയ കെണിയുടെ തുടക്കമാകാമെന്നും, ഇവിടെ ഒരാളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും സ്വപ്പ്നങ്ങളുമാണ് ചൂഷണത്തിനായി ഉപയോഗിക്കപ്പെടുന്നതെന്നും തനുശ്രീ പറഞ്ഞു. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് തനുശ്രീ കാര്യങ്ങൾ പറഞ്ഞത്.

“കുട്ടിക്കാലത്ത് അപരിചിതരെ വിശ്വസിക്കരുത് എന്നും അവർ നൽകുന്ന ചോക്ലേറ്റ് വാങ്ങരുത് എന്നും മാതാപിതാക്കൾ പഠിപ്പിക്കാറുണ്ട്. എന്നാൽ സിനിമയിൽ ഈ “ചോക്ലേറ്റ്” വരുന്നത് മറ്റൊരു രൂപത്തിലാണ് . ഇവിടെ ഒരാളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും സ്വപ്പ്നങ്ങളുമാണ് ചൂഷണത്തിനായി ഉപയോഗിക്കപ്പെടുന്നത്. പല യുവതീയുവാക്കളും സിനിമയിൽ എത്തിയ ശേഷം ക്രൂരമായി ഉപയോഗിക്കപ്പെടുകയും പിന്നീട് പാഴ് സ്‌തുക്കളെപ്പോലെ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ഇതിൽ ചിലർ വേശ്യാവൃത്തിയിലേക്ക് വരെ തള്ളപ്പെടാറുണ്ട്. മറ്റുചിലരാകട്ടെ മാനസികമായി തകർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും.” തനുശ്രീ പറഞ്ഞു.

“ഇത്തരം കഥകൾ ഒരിക്കലും പുറംലോകം അറിയാറില്ല, കാരണം സിനിമാ മേഖല എപ്പോഴും വിജയഗാഥകൾ മാത്രമേ ആഘോഷിക്കാറുള്ളൂ. ഞാൻ ഇത്തരത്തിൽ പരസ്യമായി സംസാരിക്കുന്നത് സിനിമ സ്വ‌പ്നം കണ്ടു വരുന്ന പുതിയ തലമുറയെ രക്ഷിക്കാനാണ്. ന്റെ വാക്കുകൾ കൊണ്ട് നാല് പേരുടെയെങ്കിലും ജീവിതം രക്ഷിക്കാൻ സാധിച്ചാൽ അത് വലിയ കാര്യമാണെന്ന് അവർ കരുതുന്നു. പ്രശസ്തിക്കും വിജയത്തിനുമായി സ്വന്തം ജീവിതം പണയം വെക്കില്ല. ഒരു കലാകാരി എന്ന നിലയിൽ അന്തസ്സോടെ മാത്രമേ മുന്നോട്ട് പോകൂ.” തനുശ്രീ കൂട്ടിച്ചേർത്തു.