ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആഹാ’യിലെ ‘തണ്ടൊടിഞ്ഞ താമരയില്‍’ എന്ന പ്രണയഗാനം പുറത്തിറങ്ങി. ബിബിന്‍ പോള്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇന്ദ്രജിത്തും ശാന്തിയും തമ്മിലുള്ള പ്രണയമാണ് ഗാനത്തില്‍ കാണിക്കുന്നത്. സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്‌പോര്‍ട്‌സ് ഡ്രാമയാണ്.
സയനോര ഫിലിപ്പും വിജയ് യേശുദാസും ചേര്‍ന്നുപാടിയ ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് സയനോര തന്നെയാണ്. സയനോര സംഗീത സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. വ്യത്യസ്ത സ്വഭാവത്തില്‍ പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
84 ഇല്‍ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങള്‍ കൊണ്ടാണ് ആഹയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. വടംവലിയില്‍ ശ്രദ്ധേയരായ ആഹ നീലൂര്‍ എന്ന ടീമിന്റെ കഥയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ ആഹയുടെ ടീസറും, ഈയടുത്ത് വന്ന അര്‍ജുന്‍ അശോകന്‍ ആലപിച്ച ‘കടംകഥയായ്’ എന്ന തീം സോങ്ങും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ആഹാ നിര്‍മിച്ചിരിക്കുന്നത് സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം ആണ്. ടോബിത് ചിറയത് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ ശിവ, ജയശങ്കര്‍ എന്നിങ്ങനെ നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.