തന്റെ പുതിയ ചിത്രമായ സര്‍ക്കാര്‍ തിയേറ്ററുകളില്‍ വന്‍ വിജയത്തോടെ പ്രദര്‍ശനം തുടരുമ്പോളാണ് വിജയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുന്നത്. തന്റെ 63ാമത് ചിത്രത്തിന് ‘തലപതി 63’എന്ന പേര് തന്നെ നല്‍കി കാണികള്‍ക്ക് ഒരു സര്‍പ്പ്രൈസുമായാണ് വിജയ് എത്തിയിരിക്കുന്നത്.
എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മേഴ്‌സല്‍ സംവിധാകന്‍ ആറ്റ്‌ലിയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരവും പൂജയുടെ ഫോട്ടോയും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ പേരും വിവരങ്ങളും പുറത്ത് വിട്ടത് എജിഎസ് എന്റര്‍റ്റെയ്ന്‍മെന്റ്‌സിന്റെ സിഇഒ ആയ അര്‍ച്ചന കല്‍പ്പാത്തിയാണ്. എ ആര്‍ റഹ്മാന്‍ സംഗീതം ചെയ്യുന്ന ചിത്രം അടുത്ത ദീപാവലിക്ക് തിയേറ്ററുകളിലെത്തും. അര്‍ച്ചനയുടെ ട്വീറ്റ് താഴെ…
Expect the Unexpected ✨✨#Thalapathy63 ❤️ pic.twitter.com/8i5HIjVcjj
— Archana Kalpathi (@archanakalpathi) November 14, 2018