“ഈ വിജയ്‌യെ ജനങ്ങൾ കൂടുതൽ വിശ്വസിക്കുന്നു”; ആരോപണങ്ങളിൽ ആത്മവിശ്വാസം കൈവിടാതെ വിജയ്

','

' ); } ?>

തനിക്കെതിരെയുള്ള ആരോപണങ്ങൾ തന്റെ രാഷ്ട്രീയ ഭാവിയെ തകർക്കാൻ വേണ്ടിയിട്ടുള്ളതാണെന്ന് തുറന്നടിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പരസ്‌പരം പോരടിക്കുന്നു എന്ന് വരുത്തിത്തീർത്ത് ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ ശൈലിക്കെതിരെയും, രാഷ്ട്രീയ പ്രവേശനത്തെ തടയാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ കൈകോർക്കുകയാണെന്നും വിജയ് തുറന്നടിച്ചു. തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കും ഭാര്യ വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾക്കും ശേഷം വിജയ് ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയായിരുന്നു ഇത്.

“നോക്കൂ, ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ; നീയല്ലെങ്കിൽ ഞാൻ. നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ ഈ വിജയ് വന്നതോടെ നമ്മുടെ ഉപജീവനമാർഗം ഇല്ലാതായിരിക്കുന്നു! ജനങ്ങൾ അവനെ കൂടുതൽ വിശ്വസിക്കുന്നതായി തോന്നുന്നു. നമ്മൾ പുറമെ അടികൂടുകയാണെന്ന് അഭിനയിച്ചാലും, നമ്മുടെ ആഭ്യന്തര ഇടപാടുകൾ കൃത്യമായിരിക്കണം.” വിജയ് പറഞ്ഞു.

“ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്‌നമല്ല; നമ്മുടെ ഇടപാടുകൾക്കാണ് പ്രാധാന്യം. അധികാരം നമുക്കിടയിൽ മാറിമാറി കൈവശം വെക്കാമെന്നാണ് നമ്മൾ കരുതിയത്, എന്നാൽ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നീ ചെയ്യേണ്ടത്, ഒരു വശത്തുനിന്ന് എസ്ഓപികൾ ഉപയോഗിച്ച് അവനെ തടയുക, മറുഭാഗത്തുനിന്ന് ആരോപണങ്ങൾക്കു മേൽ ആരോപണങ്ങൾ അടിച്ചേൽപ്പിച്ച് ഞാൻ അവനെ തടയാം. എന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ? വീണ്ടും വീണ്ടും!” വിജയ് കൂട്ടിച്ചേർത്തു.

അയ്യസാമിപ്പട്ടിയിലെ പത്ത ഏക്കറോളം വരുന്ന മൈതാനത്ത് കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് യോഗം നടന്നത്. എട്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം ഭാരവാഹികൾക്ക് ക്യുആർ കോഡ് പാസുകൾ വഴി മാത്രമാണ് പ്രവേശനം നൽകിയത്. സുരക്ഷാ കാരണങ്ങളാൽ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

2026 ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ഫാമിലി കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. ഒരു പ്രമുഖ നടിയുമായുള്ള വിജയുടെ അവിഹിത ബന്ധമാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന ഗുരുതരമായ ആരോപണം ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. 2021 മുതൽ വിജയ് കുടുംബത്തിൽ നിന്ന് മാനസികമായി അകന്നുവെന്നും, പലതവണ ഒത്തുതീർപ്പ് ചർച്ചകൾ നടന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നു.