റെക്കോഡ് തുകയ്ക്ക് ദളപതി 63 സ്വന്തമാക്കി സണ്‍ നെറ്റ്‌വര്‍ക്ക്

','

' ); } ?>

സര്‍ക്കാരിനു ശേഷം വിജയ് നായകനാവുന്ന ദളപതി 63യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സണ്‍ നെറ്റ്‌വര്‍ക്ക്. റെക്കോര്‍ഡ് തുകയ്ക്കാണ് ചാനല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് സംപ്രേഷണാവകാശം സണ്‍ നെറ്റ്‌വര്‍ക്ക് സ്വന്തമാക്കിയിരിക്കുന്നത്.

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ദളപതി 63യില്‍ നയന്‍താരയാണ് വിജയുടെ നായികാ വേഷത്തില്‍ എത്തുന്നത്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലറുമായിട്ടാണ് വിജയും അറ്റ്‌ലിയും ഇത്തവണ എത്തുന്നത്. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.