ദുല്‍ഖര്‍ സല്‍മാന്റെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം ‘ലക്കി ഭാസ്‌കര്‍’

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘ലക്കി ഭാസ്‌കര്‍’ലെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം ‘ലക്കി ഭാസ്‌കര്‍’ താരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുമതി എന്ന കഥാപാത്രമായ് മീനാക്ഷി ചൗധരി പ്രത്യക്ഷപ്പെടുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് പ്രദര്‍ശനത്തിനെത്തും.

മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന ‘ലക്കി ഭാസ്‌കര്‍’ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്‌ക്കരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിന്‍ നൂലി, പിആര്‍ഒ: ശബരി.