“സിനിമയിൽ നിന്നുള്ള വീഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുത്”; അഭ്യർത്ഥിച്ച് ടീം കാന്താര

','

' ); } ?>

കാന്താര ചാപ്റ്റർ 1 ന്റെ വ്യാജ പതിപ്പുകൾ പുറത്തിറക്കരുതെന്നഭ്യർത്ഥിച്ച് ടീം കാന്താര. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭ്യർത്ഥന. “കാന്താര ചാപ്റ്റർ 1 ഞങ്ങളുടേത് പോലെ തന്നെ നിങ്ങളുടേതുമാണ്. സിനിമയിൽ നിന്നുള്ള വീഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുതെന്നും പൈറസി പ്രോത്സാഹിപ്പിക്കരുതെന്നും ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. സിനിമ തിയേറ്ററിൽ തന്നെ ആസ്വദിക്കൂ”, എന്നാണ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് കുറിച്ചിരിക്കുന്നത്.

സിനിമ ഇറങ്ങുന്നതിനൊപ്പം തന്നെ ചിത്രങ്ങളുടെ വ്യാജ പതിപ്പും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിക്കുന്ന ട്രെൻഡ് സമീപ കാലത്തായി ഉണ്ട്.
അതേസമയം, മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. 24 മണിക്കൂറിൽ 1 മില്യണിൽ കൂടുതൽ ടിക്കറ്റുകളാണ് സിനിമയുടെതായി വിറ്റിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തിലെ നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ആദ്യം ദിനം ഇന്ത്യയിൽ നിന്ന് മാത്രം സിനിമ 60 കോടി നേടിയെന്ന് റിപ്പോർട്ടുകളുണ്ട്. നെറ്റ് കളക്ഷനാണ് ഇത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 6 കോടിക്കടുത്ത് നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്.

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.