മുഗള്‍ രാജ്യത്തെ നടുക്കിയ യുദ്ധം..! ‘തനാജി’യുടെ ട്രെയ്‌ലര്‍ തരുന്നത് ഒരു ഗംഭീര ചിത്രത്തിന്റെ സൂചനകള്‍

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരുടെ ഏറ്റവും പുതിയ പിരീഡ് ഡ്രാമ ചിത്രം തനാജിയുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തുവിട്ടു. അജയ് ദേവ്ഗണ്‍ തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ബാഹുബലിയെ വെല്ലുന്ന കൂറ്റന്‍ സെറ്റുകളും മെയ്ക്കിങ്ങുമായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ബോളിവുഡ് താരം കാജോളാണ് നായികാ തുല്യമായ മറ്റൊരു വേഷവുമായെത്തുന്നത്. സ്വാതന്ത്ര സമര പോരാളിയായ തനാജി മലുസരെയായാണ് അജയ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്, സാവിത്രി മലുസരയായി കാജോളും. മുഗള്‍ വംശത്തിനെതിരെയുള്ള യുദ്ധത്തില്‍ വീരമൃത്യു വരിച്ച തനാജി കൊന്ദാന കോട്ട തിരിച്ചു പിടിക്കാനുള്ള യുദ്ധത്തിനിടെയാണ് കൊല്ലപ്പെട്ടത്.

ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് അജയ് ദേവ്ഗണും ഭൂഷണ്‍ കുമാറും കൃഷന്‍ കുമാറും ചേര്‍ന്നാണ്. 2020 ജനുവരി 10ന് സിനിമ റിലീസ് ചെയ്യും. നാളെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വരുന്നത്.