തമിഴ് നടന് യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ച് ആദ്യവാരം ചെന്നൈയില്‍ വച്ച് വിരുന്ന് നടത്തും.
രജനികാന്ത് ചിത്രമായ ദര്‍ബാറിലാണ് യോഗി അവസാനം അഭിനയിച്ചത്. ധനുഷ് നായകനാകുന്ന കര്ണന്, താനാ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകള്‍.