കുഞ്ഞെല്‍ദോയായി ആസിഫ് അലി- ടീസര്‍

ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുഞ്ഞെല്‍ദോ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആസിഫലി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ‘മന്ദം മന്ദം മധുര മഴയകമേ പെയ്തുവോ’ എന്ന വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്ളത്. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വിനീത് ശ്രീനിവാസന്‍ ആണ്. പുതുമുഖ താരം ഗോപിക ഉദയനാണ് നായിക.

സംഗീത സംവിധാനം ഷാന്‍ റഹ്മാനാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മാണം. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റും നിര്‍വഹിക്കുന്നു. സുധീഷ്, സിദ്ദീഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.