വിവാദങ്ങള്‍ക്ക് ശേഷം മാസ്റ്ററിന്റെ ലൊക്കേഷനിലെത്തിയ വിജയ്ക്ക് വന്‍വരവേല്‍പ്പ് നല്കി ആരാധകര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കു നേരെ കൈവീശുന്നതും സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോയാണ് വൈറലായത്.
ഇപ്പോഴിതാ കാരവാന് മുകളില്‍ നിന്ന് വിജയ് പകര്‍ത്തിയ സെല്‍ഫി പുറത്തു വന്നിരിക്കുകയാണ്. തമിഴ്നാട് നെയ്വേലിയില് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ടുള്ള സെല്‍ഫി വിജയ് തന്നെയാണ് പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ ചിത്രം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി.