ദീപാവലി ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ തമന്നയുടെ ഹൊറര്‍ ചിത്രവും..

','

' ); } ?>

ഇത്തവണ ദീപാവലി ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആറ്റ്‌ലി-വിജയ് ചിത്രം ബിജിലും, കാര്‍ത്തി നായകനായെത്തുന്ന കെയ്ത്തിയും. എന്നാല്‍ ഇവര്‍ക്കൊപ്പം ദീപാവലി പൊലിപ്പിക്കാന്‍ മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. തമന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന ഹൊറര്‍ കോമഡി ചിത്രം പെട്രോമാക്‌സാണ് ദീപാവലിക്ക് ബിജിലിനും കെയ്ത്തിക്കുമൊപ്പം മത്സരത്തിനൊരുങ്ങുന്നത്. രണ്ട് വര്‍ഷം മുമ്പ് അതേ കണ്‍കള്‍ എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം കുറിച്ച റോബിന്‍ വെങ്കടേശനാണ് പെട്രോമാക്‌സ് സംവിധാനം ചെയ്യുന്നത്. തപ്‌സി പന്നു നായികയായെത്തി തെലുങ്കില്‍ മികച്ച വിജയം നേടിയ ആനന്ദോ ബ്രഹ്മ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പെട്രോമാക്‌സ്. യോഗി ബാബു, കാലി വെങ്കാട്ട്, മുനിഷ്‌കാന്ത്, സത്യന്‍ എന്നിവരും ചിത്രത്തില്‍ തമന്നക്കൊപ്പമെത്തുന്നുണ്ട്. ഗിബ്രാനാണ് സംഗീതം. ചിത്രത്തിന്റെ ക്യത്യമായ റിലീസ് ഡെയ്റ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.