നടി സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയസൂര്യ നായകനാകുന്ന ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുടെ തിരിച്ചു വരവ്. ജയസൂര്യ നായകനായെത്തിയ ആട് എന്ന സിനിമയിലാണ് സ്വാതി അവസാനം മലയാളത്തില്‍ അഭിനയിച്ചത്. ആമേന്‍, നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനുകള്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും സ്വാതി അഭിനയിച്ചിരുന്നു.
തൃശൂര്‍ പൂരത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സ്വാതി എത്തുക. റൗണ്ട് ജയന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു പക്ക തൃശൂര്‍കാരിയായാണ് സ്വാതി ചിത്രത്തില്‍ എത്തുന്നതും ഏറെ പ്രധാനപ്പെട്ട വേഷമാണ് താരം കൈകാര്യം ചെയ്യുന്നത് എന്നും രതീഷ് വേഗ പറയുന്നു.
സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശൂര്‍, എറണാകുളം, ഹൈദരാബാദ്, കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.