കൊച്ചി: ദീപേഷ് ടി സംവിധാനം ചെയ്യുന്ന ‘സ്വനം’ നീ സ്ട്രീമില്‍ റീലീസ് ചെയ്തു. ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചിത്രമാണ് സ്വനം. ബാലു എന്ന കുട്ടിയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. കണ്ണന്‍ എന്ന കൂട്ടുകാരന്‍ ബാലുവിന്റെ ജീവിതത്തിലേക്ക് വരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ഇതില്‍ പറയുന്നത്.
തുല്‍സി ഫിലിംസിന്റെ ബാനറില്‍ രമ്യ രാഘവന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഡോക്ടര്‍ വത്സലന്‍ വാതുശ്ശേരി എഴുതുന്നു. വിവേക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജിനേഷ് എരമം എഴുതിയ വരികള്‍ക്ക് ഹരി വേണുഗോപാല്‍ ഈണം പകര്‍ന്ന ഗാനം കലേഷ് കരുണാകരന്‍ ആലപിക്കുന്നു. എഡിറ്റര്‍ വിജി ഏബ്രാഹം. മാസ്റ്റര്‍ അഭിനന്ദ് അക്കോടന്‍, നിരഞ്ജന്‍,രമ്യ രാഘവന്‍,കവിത ശ്രീ, സന്തോഷ് കീഴാറ്റൂര്‍, രാജേന്ദ്രന്‍ തായട്ട്, വിജയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോപ്രൊഡ്യൂസര്‍ വിജയ്, ദ്രൗപത് വിജയ്, കലനിമേഷ് താനൂര്‍, വസ്ത്രാലങ്കാരം കുക്കു ജീവന്‍, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് അരവിന്ദന്‍, വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്.
ഒ.ടി.ടി റിലീസിലൂടെ പുറത്തിറങ്ങിയ പുതിയ മലയാള ചിത്രം ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ ഭാരതീയ അടുക്കള’ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്യപ്പെട്ട പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീ സ്ട്രീമും സിനിമയോടൊപ്പം തന്നെ ശ്രദ്ധ നേടിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വേണ്ടി മലയാളം കണ്ടന്റുകള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം അതാണ് നീ സ്ട്രീം. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.കെ.എച്ച് ഹോള്‍ഡിംഗിസിന്റെ കീഴിലാണ് നീ സ്ട്രീം. മലയാളിയായ ഡോ. ജവാദ് കെ. ഹസനാണ് ജെ.കെ.എച്ചിന്റെ ചെയര്‍മാന്‍. നീ സ്ട്രീമിന്റെ കേരളത്തിലെ ഓഫീസ് കൊച്ചിയിലാണ്.