‘സൂര്യ40’ ഫസ്റ്റ് ലുക്ക് റിലീസ് പ്രഖ്യാപിച്ചു

','

' ); } ?>

സൂര്യ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് വൈകുന്നേരം 6 മണിക്കാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്യുക. സണ്‍ പിക്ച്ചേഴ്സ് വീഡിയോ പങ്കുവെച്ചാണ് പ്രഖ്യാപാനം നടത്തിത്.ഇതിനോടകം ഫസ്റ്റ്ലുക്ക് അനൗണ്‍സ്മെന്റ് വീഡിയോ ട്വിറ്ററില്‍ ട്രെന്റിങ്ങായി കഴിഞ്ഞു.

അതേസമയം സൂര്യ40യുടെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും. ചെന്നൈയിലാണ് ചിത്രീകരണം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയുടെ 40താമത്തെ ചിത്രമാണിത്. കാരൈകുടിയില്‍ വെച്ച് ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

സൂര്യ 40യില്‍ പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സണ്‍ പിക്ക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

കൂടാതെ നവരസ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം.നവരസ നെറ്റ്ഫ്‌ലിക്‌സിലൂടെ ആഗസ്റ്റ് 6 പ്രേക്ഷകരിലെത്തും.സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് നവരസ. 9 സംവിധായകര്‍, 9 കഥകള്‍, 9 രസങ്ങള്‍.ചിത്രത്തിന്റെ റിലീസ് തീയതി അടക്കമാണ് ടീസര്‍ പുറത്ത് വിട്ടിരുന്നു.ആന്തോളജി ചിത്രത്തിലെ ഒന്‍പത് കഥകളിലെയും പ്രധാന താരങ്ങള്‍ വഹിക്കുന്ന ഇമോഷന്‍സിലൂടെയാണ് ടീസര്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്ഒന്‍പത് രസങ്ങളെ അടിസ്ഥാനമാക്കി ഒന്‍പത് കഥകള്‍ ഒന്‍പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്.

ണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ്ടിക്കറ്റിന്റെ ബാനറില്‍ എ പി ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.