“കോളജിലോ അതോ അഞ്ചാം ക്ലാസിലോ?”, മമിതയെ ട്രോളി സൂര്യ,; ചിരിപടർത്തി വിഡിയോ

','

' ); } ?>

സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിനൊരുങ്ങവെ, ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകൾക്കിടയിലെ രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഭിമുഖത്തിനിടെ അവതാരകയുടെ ചോദ്യത്തിന് മമിത നൽകിയ മറുപടിയും അതിന് സൂര്യ നൽകിയ തമാശരൂപേണയുള്ള മറുപടിയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കോളജിൽ പഠിക്കുമ്പോൾ ആദ്യമായി കണ്ട സൂര്യ ചിത്രം ഏതാണെന്ന ചോദ്യത്തിന് ‘സില്ലിനു ഒരു കാതൽ’ എന്നായിരുന്നു മമിതയുടെ ഉത്തരം. താനും സഹോദരനും നിരന്തരം കണ്ടിരുന്ന ചിത്രമാണിതെന്നും താരം വ്യക്തമാക്കി. എന്നാൽ, ആ സമയത്ത് ഏത് ക്ലാസിലായിരുന്നു പഠിച്ചിരുന്നതെന്ന് സൂര്യ ചോദിച്ചപ്പോൾ ‘അഞ്ചിലോ ആറിലോ’ എന്ന് മമിത മറുപടി നൽകി.

കോളജിൽ പഠിക്കുമ്പോഴാണോ അഞ്ചാം ക്ലാസിലാണോ എന്ന് ചോദിച്ച് സൂര്യ മമിതയുടെ നാക്കുപിഴ ചൂണ്ടിക്കാട്ടിയതോടെ അഭിമുഖം ചിരിയിലാണ്ടു. നടി രാധിക ഇടപെട്ട് മമിതയെ പിന്തുണയ്ക്കാൻ ശ്രമിച്ചെങ്കിലും തമാശ തുടരുകയായിരുന്നു സൂര്യ. തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി മമിതയും ഇവർക്കൊപ്പം ചിരിയിൽ പങ്കുചേർന്നു.

‘വാത്തി’ക്ക് ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. സൂര്യയ്ക്കൊപ്പം മമിത ബൈജു നായികയായെത്തുന്ന ചിത്രം ഓഗസ്റ്റ് 14-നാണ് തിയേറ്ററുകളിലെത്തുന്നത്. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്.