‘സൂര്യ 40’ ചിത്രീകരണം ആരംഭിച്ചു

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സൂര്യ 40 എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. സൂര്യ തന്നെയാണ് ചിത്രം തുടങ്ങിയതായി അറിയിച്ചത്. കോവിഡ് പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്ന സൂര്യ ട്വിറ്ററിലൂടെയാണ് ലൊക്കേഷനില്‍ തിരികെ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.ഒരു കര്‍ട്ടന്റെ മറവില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് സൂര്യ 40. സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. പ്രിയങ്ക അരുള്‍ ആണ് നായിക. വിനയ്, സത്യരാജ്, രാജ് കിരണ്‍ എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രത്‌നവേലുവാണ് ഛായാഗ്രഹണം. സംഗീതം ഡി ഇമ്മാന്‍. സിനിമയില്‍ സൂര്യ അഞ്ച് ഗെറ്റപ്പുകളില്‍ ആയിരിക്കും എത്തുകയെന്ന് പാണ്ഡിരാജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.